പെലെയെ മറികടന്ന് ക്രിസ്റ്റ്യാനോ, ഇതിഹാസത്തിന് ക്രിസ്റ്റ്യാനോയുടെ സ്നേഹസന്ദേശം!
ഇന്നലെ കാഗ്ലിയാരിക്കെതിരെയുള്ള മത്സരത്തിൽ ഹാട്രിക്ക് നേടിയതോട് കൂടി റൊണാൾഡോയുടെ ആകെ ഗോൾ നേട്ടം 760 ഗോളായി ഉയർന്നിരുന്നു.767 ഗോളുകൾ നേടിയിരുന്ന ബ്രസീലിയൻ ഇതിഹാസതാരം പെലെയെയാണ് റൊണാൾഡോ മറികടന്നത്.757 ഗോളുകൾ നേടിക്കൊണ്ട് പെലെയെ മറികടന്നുവെന്ന് മുമ്പ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും ഇപ്പോഴാണ് പെലെയെ മറികടന്നതെന്ന് റൊണാൾഡോ തന്നെ അറിയിക്കുകയായിരുന്നു. തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് പെലെക്ക് ഒരു സ്നേഹസന്ദേശമയച്ചു കൊണ്ട് റൊണാൾഡോ ഇക്കാര്യം അറിയിച്ചത്. പെലെ നേടിയത് 767 ഗോളുകളാണ് എന്ന് അറിയിച്ച റൊണാൾഡോ തനിക്ക് അത് മറികടക്കാനായി എന്നും തനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു എന്നും റൊണാൾഡോ കുറിച്ചു.താൻ ഒരുപാട് ആരാധിക്കുന്ന താരമാണ് പെലെയെന്നും റൊണാൾഡോ അറിയിച്ചു.
The top goalscorers of all time 🐐 pic.twitter.com/nlWBi19QiF
— Goal (@goal) March 14, 2021
മദീരയിലെ ആ കൊച്ചുപയ്യൻ ഒരിക്കൽ പോലും സ്വപ്നം കാണാത്ത നേട്ടത്തിലാണ് എത്തിയിരിക്കുന്നതെന്നും ഈയൊരു നേട്ടത്തിലേക്ക് തന്നെ എത്താൻ സഹായിച്ച എല്ലാവരോടും താൻ നന്ദി പറയുന്നു എന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ അറിയിച്ചു.നിലവിൽ 770 ഗോളുകൾ നേടിയ റൊണാൾഡോ മൂന്നാം സ്ഥാനത്താണ്.772 ഗോളുകൾ നേടിയ റൊമാരിയോയാണ് രണ്ടാമതുള്ളത്.805 ഗോളുകൾ നേടിയ ജോസഫ് ബീക്കണാണ് ഒന്നാം സ്ഥാനത്തുള്ളത്.730 ഗോളുകൾ നേടിയ ലയണൽ മെസ്സി ഏഴാം സ്ഥാനത്തുണ്ട്.ഏതായാലും പെലെയുടെ റെക്കോർഡ് മറികടന്ന കാര്യം റൊണാൾഡോ തന്നെ സ്ഥിരീകരിച്ചതോടെ ഫുട്ബോൾ ലോകത്തിന്റെ സംശയം മാറികിട്ടുകയായിരുന്നു.