പെറുവിനെതിരെയുള്ള ബ്രസീലിന്റെ ഇലവൻ സ്ഥിരീകരിച്ച് ടിറ്റെ!
വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളുടെ ഒമ്പതാം റൗണ്ട് പോരാട്ടത്തിൽ പെറുവിനെ നേരിടാനുള്ള ഒരുക്കത്തിലാണ് കരുത്തരായ ബ്രസീൽ. ഇന്ത്യൻ സമയം നാളെ പുലർച്ചെ 6 മണിക്കാണ് ഈ മത്സരം അരങ്ങേറുക. ബ്രസീലിന്റെ മൈതാനത്ത് വെച്ചാണ് മത്സരം നടക്കുന്നത്.
ഈ മത്സരത്തിനുള്ള ബ്രസീലിന്റെ സ്റ്റാർട്ടിങ് ഇലവൻ ബ്രസീൽ പരിശീലകനായ ടിറ്റെ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ അർജന്റീനക്കെതിരെയുള്ള മത്സരത്തിലെ അതേ ഇലവൻ തന്നെയായിരിക്കും പെറുവിനെതിരെ അണിനിരക്കുക എന്നാണ് ടിറ്റെ പത്രസമ്മേളനത്തിൽ അറിയിച്ചത്. ബ്രസീൽ-അർജന്റീന മത്സരം പൂർത്തിയായിരുന്നില്ല.
Tite confirma escalação e comenta suspensão de Brasil x Argentina: "Decisão justa é respeitar leis"https://t.co/WzX8GSRqER
— ge (@geglobo) September 8, 2021
ചിലിക്കെതിരെയുള്ള മത്സരത്തിൽ നിന്നും മൂന്ന് മാറ്റങ്ങളായിരുന്നു ആ ഇലവനിൽ ഉണ്ടായിരുന്നത്.സസ്പെൻഷനിലുള്ള മാർക്കിഞ്ഞോസിന്റെ സ്ഥാനത്ത് ലുകാസ് വെരിസിമോ ഇടം നേടും.ചിലിക്കെതിരെ സ്റ്റാർട്ട് ചെയ്ത ബ്രൂണോ ഗിമിറസിന്റെ സ്ഥാനത്ത് ജേഴ്സൺ ഇടം നേടും. യുവതാരം വിനീഷ്യസ് ജൂനിയറിന് ആദ്യ ഇലവനിൽ ഇടം ലഭിച്ചേക്കില്ല.പകരം എവെർട്ടൻ റിബയ്റോ സ്ഥാനം നേടും.
ബ്രസീലിന്റെ ഇലവൻ ഇങ്ങനെയാണ്.
Weverton, Danilo, Eder Militão, Lucas Veríssimo and Alex Sandro; Casemiro, Gerson , Lucas Paquetá and Everton Ribeiro; Gabigol and Neymar.
നിലവിലെ ഒന്നാം സ്ഥാനക്കാരായ ബ്രസീൽ പെറുവിനെതിരെയും ജയം മാത്രമായിരിക്കും ലക്ഷ്യമിടുക.