പെനാൽറ്റി ഷൂട്ടൗട്ടിൽ പൊട്ടി, ബ്രസീൽ പുറത്ത്!
ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വമ്പൻമാരായ ബ്രസീലിന് തോൽവി.ഉറുഗ്വയാണ് പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്രസീലിനെ തോൽപ്പിച്ചിട്ടുള്ളത്. ഇതോടെ ബ്രസീൽ കോപ്പ അമേരിക്കയിൽ നിന്നും സെമി കാണാതെ പുറത്തായി.ഉറുഗ്വയും കൊളംബിയയും തമ്മിലാണ് സെമിഫൈനൽ പോരാട്ടം നടക്കുക.
വിനീഷ്യസിന് പകരം എൻഡ്രിക്കായിരുന്നു സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നത്.നിരവധി ഫൗളുകൾ പിറന്ന ഒരു മത്സരമാണ് ഉണ്ടായത്. ആദ്യപകുതിയിൽ ഗോളുകൾ ഒന്നും പിറന്നില്ല. രണ്ടാം പകുതിയിൽ ഉറുഗ്വ താരം നാന്റസിന് റെഡ് കാർഡ് ലഭിച്ചത് കാര്യങ്ങൾ ബ്രസീലിന് അനുകൂലമാക്കി.പക്ഷേ അത് മുതലെടുക്കാൻ ബ്രസീലിന് കഴിഞ്ഞില്ല. നിശ്ചിത സമയം പിന്നിട്ടപ്പോൾ രണ്ട് ടീമുകളും ഗോൾ രഹിത സമനില പാലിച്ചു.
ഇതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്.മിലിട്ടാവോ,ലൂയിസ് എന്നീ ബ്രസീൽ താരങ്ങൾ പെനാൽറ്റി പാഴാക്കുകയായിരുന്നു. മറുഭാഗത്ത് ഒരു പെനാൽറ്റി ആലിസൺ സേവ് ചെയ്തെങ്കിലും അത് മതിയാകുമായിരുന്നില്ല. അങ്ങനെ തോൽവി വഴങ്ങി ബ്രസീൽ കോപ്പയിൽ നിന്നും പുറത്താവുകയായിരുന്നു.