പെഡ്രോക്ക് ഇന്ന് അവസരം ലഭിക്കുമോ? വേൾഡ് കപ്പ് ടീമിൽ ഉണ്ടാവുമോ? ടിറ്റെ പറയുന്നു!

ഇന്ന് നടക്കുന്ന ഇന്റർനാഷണൽ ഫ്രണ്ട്ലി മത്സരത്തിൽ വമ്പൻമാരായ ബ്രസീൽ കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.ടുണീഷ്യയാണ് ബ്രസീലിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12 മണിക്കാണ് ഈ മത്സരം നടക്കുക. പാരീസിൽ വെച്ചാണ് മത്സരം അരങ്ങേറുക.

ഈ മത്സരത്തിന്റെ ഇലവനെ പരിശീലകനായ ടിറ്റെ പത്ര സമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. മുന്നേറ്റ നിരയിൽ നെയ്മർ,റാഫിഞ്ഞ,റിച്ചാർലീസൺ എന്നിവരാണ് ഇറങ്ങുക. അതുകൊണ്ടുതന്നെ പെഡ്രോക്ക് അവസരം ലഭിക്കില്ലേ എന്ന സംശയം ചില മാധ്യമപ്രവർത്തകർ ഉന്നയിച്ചിരുന്നു. ടുണീഷ്യക്കെതിരെ കുറച്ച് മിനിറ്റുകൾ താരത്തിന് ലഭിക്കാൻ സാധ്യതയുണ്ട് എന്നാണ് ബ്രസീൽ പരിശീലകൻ ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ടിറ്റെയുടെ വാക്കുകൾ ഇങ്ങനെയാണ്.

“പെഡ്രോക്ക് ടുണീഷ്യക്കെതിരെ കളിക്കാനുള്ള സാഹചര്യം ചിലപ്പോൾ ഉണ്ടായേക്കാം. പക്ഷേ അതിനൊന്നും പ്രാധാന്യമില്ല. ഇതിനോടകം തന്നെ ഞാൻ പെഡ്രോയെ നിരീക്ഷിച്ചിട്ടുണ്ട്.അദ്ദേഹം ഖത്തർ വേൾഡ് കപ്പ് ടീമിൽ ഉണ്ടാകുമോ ഇല്ലയോ എന്നുള്ളത് തീരുമാനിക്കുക കേവലം ഈ മത്സരം മാത്രമല്ല. മറിച്ച് പരിശീലനത്തിൽ തന്നെ നമുക്ക് താരത്തിനെ ഉൾപ്പെടുത്തണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ കൃത്യമായ ധാരണ ലഭിക്കും ” ഇതാണ് ബ്രസീൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ബ്രസീലിയൻ ലീഗിൽ ഫ്ലമെങ്കോക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് പെഡ്രോ ഇപ്പോൾ കാഴ്ചവെക്കുന്നത്. 7 ഗോളുകളും 3 അസിസ്റ്റുകളും താരം നേടിക്കഴിഞ്ഞിട്ടുണ്ട്. ഈ തകർപ്പൻ ഫലമായാണ് പെഡ്രോക്ക് ബ്രസീലിയൻ ടീമിലേക്ക് വിളി വന്നത്.

Leave a Reply

Your email address will not be published. Required fields are marked *