പുതിയ റാങ്കിങ് പുറത്തുവിട്ട് ഫിഫ
ജൂണിൽ പുതുക്കാറുള്ള റാങ്കിങ് പുറത്തുവിട്ട് ഫിഫ. കോവിഡ് പ്രതിസന്ധി മൂലം ഫുട്ബോൾ ലോകം തന്നെ തകിടം മറിഞ്ഞതിനാൽ മുൻപുണ്ടായിരുന്ന റാങ്കിങ്ങിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് റാങ്കിങ് പുറത്തുവിട്ടത്. കഴിഞ്ഞ എഡിഷനിൽ ഒരു അന്താരാഷ്ട്രമത്സരവും നടക്കാത്തതിനാൽ റാങ്കിങ്ങിൽ ഒരു മാറ്റവുമില്ല എന്നാണ് ഫിഫ കുറിപ്പിൽ അറിയിച്ചത്. 1765 പോയിന്റോടെ ബെൽജിയം തന്നെയാണ് ഒന്നാമത്. 1733 പോയിന്റോടെ ലോകചാമ്പ്യൻമാരായ ഫ്രാൻസ് രണ്ടാമതാണ്. 1712 പോയിന്റോടെ കോപ്പ അമേരിക്ക ചാമ്പ്യൻമാരായ ബ്രസീൽ മൂന്നാമതുമാണ്.
Belgium 1st, France 2nd, ltaly out of top 10… No change in FIFA World Ranking https://t.co/kIZpVFezne
— Expats in Belgium (@ExpatBelgium) June 11, 2020
ഇംഗ്ലണ്ട് നാലാമതും ഉറുഗ്വ അഞ്ചാമതുമാണ്. വേൾഡ് കപ്പ് റണ്ണറപ്പുകളായ ക്രോയേഷ്യ ആറാമതും യുറോ കപ്പ് നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗൽ ഏഴാമതുമാണ്. സ്പെയിൻ എട്ടാമതും അർജന്റീന ഒമ്പതാമതും കൊളംബിയ പത്താമതുമാണ്. മുൻ വേൾഡ് ചാമ്പ്യൻമാരായ ജർമ്മനി പതിനഞ്ചാം സ്ഥാനത്താണ്. അതേ സമയം ഇന്ത്യ 108-ആം സ്ഥാനത്താണ്. ജൂലൈ പതിനാറിനാണ് അടുത്ത ഫിഫ റാങ്കിങ് പുറത്തുവിടുകയെന്നും അറിയിച്ചു. കോവിഡ് പ്രതിസന്ധി മൂലം ഈ വർഷത്തെ കോപ്പ അമേരിക്കയും യുറോ കപ്പും അടുത്ത വർഷത്തേക്ക് മാറ്റിയിരുന്നു.
México continúa en el lugar 11 del ranking de la FIFA https://t.co/GyTqxL3T5G
— Joaquín López-Dóriga (@lopezdoriga) June 11, 2020