പുതിയ താരങ്ങളെ ഉടൻ പുറത്തുവിടും, അർജന്റീനയുടെ മുന്നൊരുക്കങ്ങളെ കുറിച്ച് സ്കലോണി പറയുന്നു !

ഈ മാസം നടക്കുന്ന അർജന്റീനയുടെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള മുന്നൊരുക്കത്തിലാണ് പരിശീലകം സ്കലോണി. ഒക്ടോബർ എട്ടിന് സ്വന്തം മൈതാനത്ത് വെച്ച് ഇക്വഡോറിനെയും തുടർന്ന് പതിമൂന്നാം തിയ്യതി ബൊളീവിയയെ അവരുടെ മൈതാനത്ത് വെച്ചുമാണ് അർജന്റീന നേരിടുന്നത്. അതിന് മുന്നോടിയായി പരിശീലകൻ സ്കലോണി അർജന്റീന വെബ്സൈറ്റിന് ഒരു അഭിമുഖം നൽകിയിരുന്നു. അതിന്റെ ചുരുക്കം ഇങ്ങനെയാണ്.

? ഈ കോവിഡ് പ്രതിസന്ധികൾക്കിടയിലെ ഈ മത്സരങ്ങൾക്കുള്ള ഒരുക്കങ്ങളെ എങ്ങനെ നോക്കികാണുന്നു?

  • ഈ കോവിഡ് പ്രശ്നങ്ങൾ നമ്മെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. ഒരുപാട് പ്രധാനപ്പെട്ട കാര്യങ്ങൾ നമ്മുടെ മുമ്പിലുണ്ട്. എന്തൊക്കെയായാലും നിലവിൽ ഞാൻ കോപ്പ ലിബർട്ടഡോറസ് മത്സരങ്ങളും യൂറോപ്പിലെ മത്സരങ്ങളുമാണ് വീക്ഷിക്കുന്നത്. കൂടാതെ എതിരാളികളുടെ പ്രകടനങ്ങളെ വിലയിരുത്തുന്നുമുണ്ട്.

? മത്സരത്തിന് മുന്നോടിയായി ടീമിന്റെ പദ്ധതി എങ്ങനെയൊക്കെ?

-വളരെ കുറഞ്ഞ സമയമാണ് പരിശീലനത്തിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. പരമാവധി പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് പരിശീലനം നടത്തുക.കുറഞ്ഞ സമയത്തിനുള്ളിൽ കഠിനമായ പരിശീലനം നടത്തേണ്ടി വരും. സ്‌ക്വാഡിനെ രണ്ട് വിഭാഗങ്ങളാക്കി മുന്നോട്ട് കൊണ്ടുപോവാനാണ് ഉദ്ദേശിക്കുന്നത്.

? ഇക്വഡോറാണല്ലോ ആദ്യത്തെ എതിരാളികൾ. അവരുടെ പരിശീലകനും സ്റ്റാഫിനും അർജന്റീന താരങ്ങളെ നന്നായി അറിയാം. എങ്ങനെ നോക്കി കാണുന്നു ഈ സാഹചര്യത്തെ?

  • ഒരു ബുദ്ധിമുട്ടേറിയ എതിരാളികൾ തന്നെയാണ് അവർ. തീർച്ചയായും അവരുടെ പരിശീലകർക്കും സ്റ്റാഫിനും ഒരുപാട് പരിചയസാമ്പത്തുണ്ട്. അവരും വേൾഡ് കപ്പ് യോഗ്യത നേടാനുള്ള ഒരുക്കത്തിലാണ്. എന്നിരുന്നാലും ഞങ്ങൾ തയ്യാറാവുകയാണ്.

? ബൊളീവിയയിലെ ഉയർന്ന മൈതാനമായ ലാ പാസിൽ കളിക്കുന്നതിനെ കുറിച്ച് എന്ത് തോന്നുന്നു?

-സത്യത്തിൽ ഇപ്പോൾ ഞങ്ങൾ ബൊളീവിയയുടെ മത്സരത്തെ കുറിച്ച് ചിന്തിക്കുന്നില്ല. ഇക്വഡോറിനെതിരെയുള്ള മത്സരം മാത്രമാണ് ഇപ്പോൾ ഞങ്ങളുടെ ലക്ഷ്യം. അതിന് ശേഷം ഞങ്ങൾ ബൊളീവിയയെ കുറിച്ച് ചിന്തിക്കും.

? കഴിഞ്ഞ ആഴ്ച്ച ചില താരങ്ങൾക്ക് ടീമിൽ സ്ഥാനം നഷ്ടമായല്ലോ, പുതിയ താരങ്ങളെ കുറിച്ച് എന്താണ് തീരുമാനം?

  • ഈ ആഴ്ച്ചയുടെ അവസാനം വരെ നമ്മൾ കാത്തിരിക്കേണ്ടി വരും. അതിന് ശേഷമാണ് അന്തിമ ലിസ്റ്റ് പുറത്തു വിടുക. പുതിയ താരങ്ങളെ അതിൽ പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *