പാവം പാവം ഹാവേർട്സ്,എല്ലാം ഈ ഫോട്ടോ പറയും!
ഇന്നലെ ഖത്തർ വേൾഡ് കപ്പിൽ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ വമ്പൻമാരായ ജർമ്മനി വിജയം നേടിയിരുന്നു.രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ജർമ്മനി കോസ്റ്റാറിക്കയെ പരാജയപ്പെടുത്തിയത്.ഹാവേർട്സ് ഇരട്ട ഗോളുകൾ ഗ്നബ്രി,ഫുൾക്രഗ് എന്നിവരാണ് ഓരോ ഗോളുകൾ വീതം നേടിയത്.
പക്ഷേ വിജയിച്ചിട്ടും പുറത്തു പോകേണ്ട ഒരു അവസ്ഥയാണ് ജർമനിയെ കാത്തിരുന്നിരുന്നത്. അതായത് ജപ്പാൻ ജർമ്മനിയെ അട്ടിമറിച്ചതുപോലെ സ്പെയിനിനെയും അട്ടിമറിക്കുകയായിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ജപ്പാൻ സ്പയിനിനെ പരാജയപ്പെടുത്തിയത്. ഇതോടെ ജപ്പാനും സ്പെയിനും പ്രീ ക്വാർട്ടറിൽ പ്രവേശിക്കുകയും ജർമ്മനി പുറത്താക്കുകയും ചെയ്തു.
Kai Havertz 😐 pic.twitter.com/RivXuGqjiG
— B/R Football (@brfootball) December 1, 2022
മത്സരത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം സൂപ്പർ താരം കായ് ഹാവേർട്സായിരുന്നു നേടിയിരുന്നത്. രണ്ട് ഗോളുകൾ നേടി കൊണ്ട് മത്സരത്തിൽ തിളങ്ങിയിരുന്നത് അദ്ദേഹമായിരുന്നു. പക്ഷേ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും പിടിച്ചു നിൽക്കുന്ന ഹാവേർട്സിന്റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ചയാണ്. ഒരു സന്തോഷവുമില്ലാതെ വളരെ ദുഃഖിതനായി കൊണ്ട് നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിട്ടുള്ളത്.
മാൻ ഓഫ് ദി മാച്ച് പുരസ്കാരം ലഭിച്ചിട്ടും അത് സന്തോഷിക്കാനുള്ള ഒരു വക ഹവേർട്സിന് നൽകിയിട്ടില്ല.എന്തെന്നാൽ ജർമ്മനി വേൾഡ് കപ്പിൽ നിന്ന് തന്നെ പുറത്താവുകയായിരുന്നു. തുടർച്ചയായ രണ്ടാം തവണയാണ് ജർമ്മനി ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും പുറത്താവുന്നത്.ആദ്യ മത്സരത്തിൽ ജപ്പാനോട് അട്ടിമറി തോൽവി ഏറ്റുവാങ്ങേണ്ടി വന്നതാണ് ജർമ്മനിക്ക് വിനയായിരിക്കുന്നത്.