പലരും അദ്ദേഹത്തെക്കുറിച്ച് മോശമായി സംസാരിക്കുന്നുണ്ട്,പക്ഷെ എനിക്ക് നെയ്മറാണ് ലോകത്തിലെ ഏറ്റവും മികച്ച താരം : റാഫീഞ്ഞ
കഴിഞ്ഞ സീസണുകളിൽ പലപ്പോഴും വലിയ രൂപത്തിലുള്ള വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള താരമാണ് നെയ്മർ ജൂനിയർ. എന്നാൽ ഈ സീസണിൽ അദ്ദേഹം വിമർശനങ്ങൾക്ക് ഒരു പഴുതുപോലും നൽകിയിട്ടില്ല. അത്രയേറെ മികവോടുകൂടിയാണ് അദ്ദേഹം പിഎസ്ജിക്ക് വേണ്ടിയും ബ്രസീലിന് വേണ്ടിയും ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. വരുന്ന ഖത്തർ വേൾഡ് കപ്പിൽ ബ്രസീലിയൻ ആരാധകർ വലിയ പ്രതീക്ഷകൾ നെയ്മറിൽ വെച്ച് പുലർത്തുന്നുണ്ട്.
ഇപ്പോഴിതാ നെയ്മറെ കുറിച്ച് ചില കാര്യങ്ങൾ ബ്രസീലിയൻ സഹതാരമായ റാഫീഞ്ഞ പങ്കുവെച്ചിട്ടുണ്ട്. അതായത് തന്നെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും മികച്ച താരം നെയ്മറാണ് എന്നാണ് റാഫീഞ്ഞ പറഞ്ഞിട്ടുള്ളത്.ഈയിടെ പങ്കെടുത്ത ഒരു പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.റാഫീഞ്ഞയുടെ വാക്കുകൾ ഇങ്ങനെയാണ്.
Barcelona Star Shares Why He Thinks Neymar Is Best Player In Football https://t.co/rM6ANKP8il
— PSG Talk (@PSGTalk) November 9, 2022
” എന്നെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും മികച്ച താരം നെയ്മർ ജൂനിയറാണ്. ഞാനെപ്പോഴും ബ്രസീലിയൻസിനെയാണ് തിരഞ്ഞെടുക്കുക. അതുകൊണ്ട് മാത്രമല്ല.അദ്ദേഹം കളത്തിൽ ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ് അദ്ദേഹത്തെ ഏറ്റവും മികച്ച താരമായി കൊണ്ട് നിലനിർത്തുന്നത്. എന്നിട്ടും പലരും അദ്ദേഹത്തെക്കുറിച്ച് മോശമായി സംസാരിക്കുന്നുണ്ട്. പക്ഷേ അദ്ദേഹം മികച്ച ഒരു താരവും മികച്ച ഒരു വ്യക്തിയുമാണ് ” ഇതാണ് ഇപ്പോൾ റാഫിഞ്ഞ നെയ്മറെ കുറിച്ച് പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ മികച്ച പ്രകടനമാണ് നെയ്മർ പുറത്തെടുക്കുന്നത്.ആകെ കളിച്ച 19 മത്സരങ്ങളിൽ നിന്ന് 15 ഗോളുകളും 12 അസിസ്റ്റുകളും കരസ്ഥമാക്കാൻനെയ്മർക്ക് സാധിച്ചിട്ടുണ്ട്.