പരിക്ക് വീണ്ടും വില്ലനായി,ഫ്രഞ്ച് സൂപ്പർതാരം വേൾഡ് കപ്പിൽ നിന്നും പുറത്ത്.

ഖത്തർ വേൾഡ് കപ്പിന് ഒരുങ്ങുന്ന നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ടീമിനെ തുടക്കം മുതലേ തിരിച്ചടികളാണ്. വളരെ പ്രധാനപ്പെട്ട താരങ്ങളെ സ്‌ക്വാഡ് പ്രഖ്യാപിക്കുന്നതിന് മുന്നേ തന്നെ ഫ്രാൻസിന് നഷ്ടമായിരുന്നു. പരിക്ക് മൂലം മധ്യനിര സൂപ്പർതാരങ്ങളായ കാന്റെ,പോഗ്ബ എന്നിവർക്കാണ് ലോകകപ്പ് നഷ്ടമാകുമെന്ന് സ്ഥിരീകരിച്ചിരുന്നത്

എന്നാൽ ഫ്രാൻസിന് ഇപ്പോഴും പരിക്ക് വില്ലനായി കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതുതായി അവർക്ക് മുന്നേറ്റ നിരയിലെ മിന്നും താരമായ ക്രിസ്റ്റഫർ എങ്കുങ്കുവിനെ നഷ്ടമായിട്ടുണ്ട്.ഫ്രാൻസ് തന്നെ ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്.താരം ഇപ്പോൾ ഖത്തർ വേൾഡ് കപ്പിൽ നിന്നും പുറത്തായി കഴിഞ്ഞു.

പരിശീലനത്തിനിടയിലാണ് എങ്കുങ്കുവിന് പരിക്കേറ്റിട്ടുള്ളത്. സൂപ്പർ താരം കാമവിങ്ക ടാക്കിൾ എങ്കുങ്കുവിന് വിനയാവുകയായിരുന്നു.തുടർന്നാണ് താരത്തിന് ഇനി വേൾഡ് കപ്പ് കളിക്കാൻ പറ്റില്ല എന്നുള്ള കാര്യം സ്ഥിരീകരിക്കപ്പെട്ടത്. ഈ സീസണിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന താരമാണ് ഇദ്ദേഹം.ഈ വർഷം ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ വഹിച്ചിട്ടുള്ള താരങ്ങളിൽ മുൻപന്തിയിൽ എങ്കുങ്കുവുണ്ട്.

ബുണ്ടസ്ലിഗയിൽ ആകെ 12 ഗോളുകൾ ഈ സീസണിൽ നേടാൻ ഈ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരുപക്ഷേ പകരക്കാരന്റെ റോളിൽ ഫ്രാൻസിനെ വേണ്ടി തിളങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ഒരു താരമായിരുന്നു ഇദ്ദേഹം. താരത്തിന്റെ അഭാവം തിരിച്ചടിയാണെങ്കിലും ശക്തമായ ഒരു മുന്നേറ്റ നിര ഇപ്പോഴും ഫ്രാൻസിനുണ്ട് എന്നുള്ളത് തന്നെയാണ് വാസ്തവം.

Leave a Reply

Your email address will not be published. Required fields are marked *