പരിക്ക്, രണ്ട് അർജന്റീന താരങ്ങൾ ടീമിൽ നിന്ന് പുറത്ത്. പകരക്കാരെ കണ്ടുവെച്ച് സ്കലോണി !
ഈ വരുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ നിന്ന് രണ്ട് അർജന്റീന താരങ്ങളെ ടീമിൽ നിന്നും ഒഴിവാക്കി. പരിക്ക് മൂലമാണ് ഈ രണ്ട് താരങ്ങൾക്കും വരുന്ന മത്സരങ്ങൾ നഷ്ടമാവുക. ഗോൾകീപ്പർ യുവാൻ മുസ്സോ, സൂപ്പർ താരം ലോ സെൽസോ എന്നിവർക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇരുവരുടെയും മെഡിക്കൽ റിപ്പോർട്ടുകൾ അർജന്റീന പുറത്തു വിട്ടിട്ടുണ്ട്. ഉദിനസ് ഗോൾകീപ്പർ കൂടി യുവാൻ മുസ്സോയുടെ വലതു കാൽമുട്ടിനാണ് പരിക്കേറ്റിരിക്കുന്നത്. ഇന്നലത്തെ പരിശീലനത്തിനിടെയാണ് പരിക്കേറ്റത്. അതേസമയം ലോ സെൽസോക്ക് താരത്തിന്റെ ഇടതുകാൽ തുടയിലാണ് പരിക്കേറ്റിരിക്കുന്നത്. ഇന്നലെ താരം പരിശീലനത്തിനെത്തിയിട്ടില്ല.
#SelecciónMayor El arquero Juan Musso y el mediocampista Giovani Lo Celso serán baja para la doble fecha de octubre ante Ecuador y Bolivia.
— Selección Argentina 🇦🇷 (@Argentina) October 6, 2020
📝https://t.co/hafHeLg5wY pic.twitter.com/G7KGJ3MrhU
അതേസമയം ലോ സെൽസോയുടെ സ്ഥാനത്തേക്ക് എസിക്കിയേൽ പലാസിയോസിനെയാണ് സ്കലോണി പരിഗണിക്കുന്നത്. താരം നിലവിൽ അർജന്റീന ടീമിൽ തന്നെയുണ്ട്. ഇരുപത്തിയൊന്നുകാരനായ താരം നിലവിൽ ബയേർ ലെവർകൂസന്റെ താരമാണ്. മുമ്പ് അർജന്റീനക്ക് വേണ്ടി കളിച്ചിട്ടുമുണ്ട്. അതേ സമയം യുവാൻ മുസ്സോയുടെ സ്ഥാനത്തേക്ക് സ്കലോണി പരിഗണിക്കുന്നത് ജെറെമിയാസ് ലാഡെസ്മയെയാണ്.നിലവിൽ സ്പാനിഷ് ക്ലബ് കാഡിസിന്റെ ഗോൾകീപ്പറാണ് ഇദ്ദേഹം. ഇതുവരെ അർജന്റീനക്ക് വേണ്ടി കളിക്കാൻ സാധിച്ചിട്ടില്ലാത്ത താരമാണ് ലാഡെമിയ. ഈ വരുന്ന ഒമ്പതാം തിയ്യതി ഇക്വഡോറിനെതിരെയും പതിനാലാം തിയ്യതി ബൊളീവിയക്കെതിരെയുമാണ് മെസ്സിയും സംഘവും കളിക്കുന്നത്.
Giovani Lo Celso of Tottenham and Juan Musso of Udinese out of Argentina team with injuries. https://t.co/U0B0OxQfb1
— Mundo Albiceleste 🇦🇷 (@MundoAlbicelest) October 6, 2020