പരിക്ക്: ടീമിൽ മാറ്റം വരുത്തി ടിറ്റെ,ലിയോ ബ്രസീൽ ടീമിൽ!

പരിക്ക് കാരണം കോപ്പ അമേരിക്കയിലെ ബ്രസീൽ ടീമിൽ മാറ്റം വരുത്തി പരിശീലകൻ ടിറ്റെ.അത്ലറ്റിക്കോ മാഡ്രിഡ്‌ ഡിഫൻഡറായ ഫെലിപെ മൊന്റെയ്റോയാണ് ബ്രസീൽ ടീമിൽ നിന്നും പുറത്തായിരിക്കുന്നത്.വലതു കാൽമുട്ടിനേറ്റ പരിക്കാണ് താരത്തിന് വിനയായിരിക്കുന്നത്. ജൂൺ പതിനാറിനാണ് സെന്റർ ബാക്കായ ഫെലിപെക്ക് പരിക്കേറ്റത്.കൂടുതൽ പരിശോധനക്ക് ശേഷം താരത്തിന് ഇനി കോപ്പയിൽ കളിക്കാൻ സാധിക്കില്ല എന്ന് വ്യക്തമാവുകയായിരുന്നു.ഇതോടെ താരത്തിന് പകരക്കാരനെ ടിറ്റെ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു.

ലിയോ ഒർടിസ് എന്ന ഡിഫൻഡറെയാണ് ടിറ്റെ ബ്രസീൽ ടീമിൽ ഉൾപ്പെടുത്തിയത്.25-കാരനായ താരം ഫുൾ ബാക്കാണ്.റെഡ് ബുൾ ബ്രാഗാന്റിനോയുടെ താരമാണ് ലിയോ. ഇനി ബ്രസീലിന് ഗ്രൂപ്പ്‌ ഘട്ടത്തിൽ ഒരു മത്സരമാണ് അവശേഷിക്കുന്നത്. ഇക്വഡോറാണ് ബ്രസീലിന്റെ എതിരാളികൾ. അതിന് ശേഷമാണ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ അരങ്ങേറുക. വരാനുള്ളത് നിർണായകമായ മത്സരങ്ങൾ ആയതിനാൽ ലിയോക്ക് അവസരങ്ങൾ ലഭിക്കാൻ സാധ്യത കുറവാണ്.

Leave a Reply

Your email address will not be published. Required fields are marked *