പരിക്ക്,ബ്രസീൽ ടീമിൽ മാറ്റം വരുത്താൻ പരിശീലകൻ!

അടുത്ത മാസത്തെ ഇന്റർനാഷണൽ ബ്രേക്കിൽ 2 വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങളാണ് വമ്പൻമാരായ ബ്രസീൽ കളിക്കുന്നത്. ആദ്യ മത്സരത്തിൽ വെനിസ്വേലയാണ് ബ്രസീലിന്റെ എതിരാളികൾ.ഒക്ടോബർ പതിമൂന്നാം തീയതി പുലർച്ചെ ഇന്ത്യൻ സമയം ആറുമണിക്കാണ് ഈ മത്സരം നടക്കുക. രണ്ടാം മത്സരത്തിൽ ഉറുഗ്വയെ ബ്രസീൽ നേരിടും. ഒക്ടോബർ പതിനെട്ടാം തീയതി പുലർച്ചെ 5:30നാണ് ഈ മത്സരം അരങ്ങേറുക.

ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിനെ ബ്രസീൽ ടീമിന്റെ പരിശീലകനായ ഫെർണാണ്ടോ ഡിനിസ് പ്രഖ്യാപിച്ചിരുന്നു.എന്നാൽ അദ്ദേഹത്തിന് ഇപ്പോൾ ഒരു മാറ്റം ഈ ടീമിൽ വരുത്തേണ്ടി വന്നേക്കും. എന്തെന്നാൽ ലെഫ്റ്റ് ബാക്ക് താരമായ കയോ ഹെൻറിക്കെക്ക് പരിക്കേറ്റിട്ടുണ്ട്.താരത്തിന്റെ പരിക്ക് ഒരല്പം സീരിയസാണ്. അതുകൊണ്ടുതന്നെ അടുത്ത മത്സരങ്ങൾക്ക് അദ്ദേഹം ലഭ്യമായേക്കില്ല.

ഫ്രഞ്ച് ക്ലബ്ബായ മൊണാക്കോക്ക് വേണ്ടിയാണ് ഹെൻറിക്കെ നിലവിൽ കളിച്ചുകൊണ്ടിരിക്കുന്നത്. താരത്തിന്റെ കാൽമുട്ടിനാണ് ഗുരുതരമായി പരിക്കേറ്റിയിരിക്കുന്നത്. ശസ്ത്രക്രിയ ആവശ്യമായി വരുന്നതിനാൽ താരം കുറച്ചുകാലം പുറത്തിരിക്കേണ്ടി വരും. അദ്ദേഹത്തിന് പകരമായി ലെഫ്റ്റ് ബാക്ക് പൊസിഷനിലേക്ക് ആരെ ഡിനിസ് ഉൾപ്പെടുത്തും എന്നത് വ്യക്തമല്ല.എന്നാൽ ഇപ്പോൾ ഇന്റർ മിലാനിൽ ലോൺ അടിസ്ഥാനത്തിൽ കളിക്കുന്ന കാർലോസ് അഗുസ്റ്റോ എത്തുമെന്നുള്ള റൂമർ പുറത്തേക്കു വന്നിട്ടുണ്ട്.

നിലവിൽ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ റെനാൻ ലോദി സ്‌ക്വാഡിൽ ഉണ്ട്.അദ്ദേഹം തന്നെയായിരിക്കും സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടുക. ഏതായാലും കഴിഞ്ഞ രണ്ട് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലും വിജയിക്കാൻ സാധിച്ചിട്ടുള്ള ബ്രസീൽ ആ കുതിപ്പ് തുടരാൻ ഉറച്ചാവും കളിക്കളത്തിലേക്ക് എത്തുക.

Leave a Reply

Your email address will not be published. Required fields are marked *