പരിക്ക്,ജർമ്മനിയുടെ സൂപ്പർ താരം ഖത്തർ വേൾഡ് കപ്പിന് ഉണ്ടാവില്ല!

ഖത്തർ വേൾഡ് കപ്പിന് വളരെ കുറഞ്ഞ ദിവസങ്ങൾ മാത്രം അവശേഷിക്കെ എല്ലാ ടീമുകൾക്കും ഏറ്റവും കൂടുതൽ ആശങ്ക നൽകുന്നത് പരിക്കുകളാണ്.തുടർച്ചയായ മത്സരങ്ങൾ ക്ലബ്ബുകളിൽ കളിക്കേണ്ടി വരുന്നതിനാൽ പല സുപ്രധാന താരങ്ങൾക്ക് പരിക്കേൽക്കുകയും വേൾഡ് കപ്പിൽ നിന്നും പുറത്താക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ യൂറോപ്പിൽ വമ്പൻമാരായ ജർമ്മനിക്കും ഒരു കനത്ത തിരിച്ചടി ഏറ്റിട്ടുണ്ട്.

ജർമ്മൻ സൂപ്പർതാരമായ ടിമോ വെർണർക്ക് ഖത്തർ വേൾഡ് കപ്പ് നഷ്ടമാവും എന്നുള്ള കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.ആങ്കിൾ ഇഞ്ചുറിയാണ് താരത്തെ അലട്ടുന്നത്.സ്‌ക്വാഡ് പ്രഖ്യാപിക്കാൻ ഒരാഴ്ച മാത്രം അവശേഷിക്കുകയാണ് താരത്തിന് ഇപ്പോൾ സ്ഥാനം നഷ്ടമായിരിക്കുന്നത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടയാണ് വെർണർക്ക് പരിക്കേറ്റത്.ഖത്തർ വേൾഡ് കപ്പിന് ഉണ്ടാവില്ല എന്നുള്ള കാര്യം വെർണറും ജർമ്മനിയുടെ പരിശീലകനായ ഹാൻസി ഫ്ലിക്കും സ്ഥിരീകരിച്ചിട്ടുണ്ട്.വെർണറുടെ വാക്കുകൾ ഇങ്ങനെയാണ്.

” എന്നെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടേറിയ ഒരു സമയമാണിത്. എന്തെന്നാൽ അടുത്ത ആഴ്ചകളിലെ മത്സരങ്ങൾ എനിക്ക് നഷ്ടമാകും.വേൾഡ് കപ്പിൽ എനിക്ക് പങ്കെടുക്കാൻ കഴിയില്ല. നിർഭാഗ്യവശാൽ ഞാൻ ജർമ്മനിയെയും ലീപ്സിഗിനെയും ബെഡിൽ കിടന്നുകൊണ്ട് സപ്പോർട്ട് ചെയ്യേണ്ടിവരും.നിങ്ങളുടെ മെസ്സേജുകൾക്ക് എല്ലാം നന്ദി അറിയിക്കുന്നു ” ഇതാണ് വെർണർ കുറിച്ചിട്ടുള്ളത്.

ജർമ്മനിയുടെ ദേശീയ ടീമിന് വേണ്ടി 55 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 24 ഗോളുകളും നേടിയിട്ടുണ്ട്. ഈ സീസണിൽ ലീപ്സിഗിന് വേണ്ടി എല്ലാ കോമ്പറ്റീഷനിലുമായി ആകെ 9 ഗോളുകളാണ് താരം കണ്ടെത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *