പരിക്കേറ്റ ലിസാൻഡ്രോക്ക് താങ്ങായത് അർജന്റൈൻ താരങ്ങൾ,ഇത് സ്കലോനേറ്റ സ്നേഹ ഗാഥ!
ഇന്നലെ യുവേഫ യൂറോപ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നില്ല. സ്പാനിഷ് ക്ലബ് ആയ സെവിയ്യ യുണൈറ്റഡിനെ സമനിലയിൽ തളക്കുകയായിരുന്നു.സാബിറ്റ്സറിന്റെ ഇരട്ട ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നിലെത്തിയിരുന്നു.എന്നാൽ മത്സരത്തിന്റെ അവസാനത്തിൽ വഴങ്ങിയ സെൽഫ് ഗോളുകൾ യുണൈറ്റഡിന് തിരിച്ചടിയാവുകയായിരുന്നു.
ഈ മത്സരത്തിനിടയിൽ മറ്റൊരു തിരിച്ചടി കൂടി യുണൈറ്റഡിന് ഏൽക്കേണ്ടി വന്നിട്ടുണ്ട്. അവരുടെ പ്രതിരോധനിരയിലെ അർജന്റൈൻ സൂപ്പർ താരമായ ലിസാൻഡ്രോ മാർട്ടിനസിന് പരിക്കേൽക്കുകയായിരുന്നു. മത്സരത്തിന്റെ അവസാനത്തിലായിരുന്നു ഇത്. കളത്തിൽ വീണുകിടന്ന ലിസാൻഡ്രോക്ക് തനിയെ എഴുന്നേറ്റു നടക്കാൻ സാധിക്കുമായിരുന്നില്ല.
Lisandro Martinez was carried off the field by his Argentina team-mates 🥺 pic.twitter.com/dSB8o1BKMQ
— GOAL (@goal) April 13, 2023
ഇതോടെ സഹായിക്കാൻ എത്തിയത് സെവിയ്യയുടെ അർജന്റൈൻ താരങ്ങളായിരുന്നു.ഗോൺസാലോ മോന്റിയേൽ,മാർക്കോസ് അക്കൂഞ്ഞ എന്നിവരാണ് ലിസാൻഡ്രോയുടെ താങ്ങിയെടുത്തുകൊണ്ട് കളത്തിന് പുറത്തേക്ക് എത്തിച്ചത്. മറ്റൊരു അർജന്റീന താരമായ ലുകാസ് ഒകമ്പസ് ഇവരെ അനുഗമിക്കുകയും ചെയ്തിരുന്നു.
എതിർ ടീമിന്റെ ജേഴ്‌സിയിൽ ആണെങ്കിൽപോലും അർജന്റീന താരങ്ങൾ ഇത്തരം കാര്യങ്ങളിൽ ഒറ്റക്കെട്ടാണ് എന്ന് തെളിയിക്കുന്നതാണ് ഈ പ്രവർത്തി.ഈയൊരു ഒത്തൊരുമ തന്നെയാണ് അർജന്റീന ഏറെ മുന്നോട്ടു നയിക്കുന്നതും.