പന്ത്രണ്ടാം സെക്കൻഡിൽ ഗോൾ, പക്ഷേ ഫ്രാൻസ് പൊട്ടി!
ഇന്നലെ യുവേഫ നേഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഒരു വലിയ തോൽവിയാണ് ഫ്രാൻസിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇറ്റലി അവരെ പരാജയപ്പെടുത്തിയിട്ടുള്ളത്. ഫ്രാൻസിന്റെ ചരിത്രത്തിലെ തന്നെ അതിവേഗത്തിലുള്ള ഗോൾ പിറന്നത് ഇന്നലെയായിരുന്നു.എന്നാൽ പിന്നീട് അവർക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു.
മത്സരത്തിന്റെ പന്ത്രണ്ടാം സെക്കൻഡിൽ തന്നെ ബാർക്കോള ഫ്രാൻസിന് വേണ്ടി ലീഡ് എടുക്കുകയായിരുന്നു.പക്ഷേ പിന്നീട് ഇറ്റലി മത്സരത്തിലേക്ക് തിരികെ വന്നു. മുപ്പതാം മിനിറ്റിൽ ഡി മാർക്കോയുടെ ഒരു കിടിലൻ ഗോൾ പിറക്കുകയായിരുന്നു.ടോണാലിയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഡി മാർക്കോ കിടിലൻ ഷോട്ടിലൂടെ ഗോൾ കണ്ടെത്തിയത്.
പിന്നീട് രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ കൂടി ഇറ്റലി നേടുകയായിരുന്നു.ഫ്രറ്റെസി,റാസ്പഡോറി എന്നിവരാണ് ഗോളുകൾ നേടിയത്. മത്സരത്തിൽ ഇറ്റലി തന്നെയാണ് മുന്നിട്ടു നിന്നത്.ഫ്രാൻസിനേക്കാൾ കൂടുതൽ അപകടകരമായ മുന്നേറ്റങ്ങൾ സൃഷ്ടിക്കാൻ അവർക്ക് സാധിക്കുകയായിരുന്നു.
എംബപ്പേയും ഗ്രീസ്മാനും ഉൾപ്പെടെയുള്ള താരങ്ങൾ ഫ്രഞ്ച് പടക്കുവേണ്ടി ഇറങ്ങിയിരുന്നു..പക്ഷേ കാര്യമായ ഇമ്പാക്റ്റുകൾ സൃഷ്ടിക്കാൻ അവർക്ക് സാധിക്കാതെ പോയി. ഇനി അടുത്ത മത്സരത്തിൽ ബെൽജിയം ആണ് ഫ്രാൻസിന്റെ എതിരാളികൾ.