പത്ത് പേരായി ചുരുങ്ങിയിട്ടും ചിലിയെ കീഴടക്കി, ബ്രസീൽ സെമിയിൽ!

ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചു കൊണ്ട് നിലവിലെ ചാമ്പ്യൻമാരായ ബ്രസീൽ കോപ്പ അമേരിക്കയുടെ സെമി ഫൈനലിൽ പ്രവേശിച്ചു. മത്സരത്തിന്റെ പകുതി സമയത്തോളം പത്ത് പേരുമായി കളിച്ച ബ്രസീൽ ജയം പൊരുതി നേടുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പകരക്കാരനായി വന്ന ലുക്കാസ് പക്വറ്റയുടെ ഗോളാണ് ബ്രസീലിന് വിജയം നേടികൊടുത്തത്.സെമി ഫൈനലിൽ പെറുവിനെയാണ് ബ്രസീൽ നേരിടുക.

നെയ്മർ അടങ്ങുന്ന സൂപ്പർ താരങ്ങളെയെല്ലാം അണിനിരത്തിയാണ് ടിറ്റെ ആദ്യഇലവൻ പുറത്തു വിട്ടത്.മറുഭാഗത്ത് സാഞ്ചസും വിദാലുമൊക്കെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നു. എന്നാൽ ആദ്യപകുതിയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കാൻ ഇരു ടീമുകൾക്കും സാധിച്ചില്ല.പക്ഷേ രണ്ടാം പകുതിയുടെ നാല്പത്തിയാറാം മിനുട്ടിൽ ലുകാസ് പക്വറ്റ ബ്രസീലിന് ലീഡ് നേടികൊടുക്കുകയായിരുന്നു.നെയ്മറായിരുന്നു ഈ ഗോളിന് വഴിയൊരുക്കിയത്.എന്നാൽ 48-ആം മിനുട്ടിൽ തന്നെ ഗബ്രിയേൽ ജീസസ് റെഡ് കാർഡ് കണ്ട് പുറത്തു പോയത് ബ്രസീലിന് തിരിച്ചടിയായി. അപകടകരമായ ഫൗൾ ചെയ്തതിനാണ് താരത്തിന് റെഡ് കാണേണ്ടി വന്നത്. പിന്നീട് ബ്രസീൽ പ്രതിരോധത്തിലേക്ക് ഉൾവലിഞ്ഞു. ഒടുവിൽ ചിലിയെ പ്രതിരോധിച്ച് ബ്രസീൽ സെമിയിലേക്ക് യോഗ്യത നേടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *