പണമൊഴുക്കി നെയ്മർ,ഇനി ദ്വീപിന്റെ ഉടമ!
ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ കഴിഞ്ഞ ഒരു വർഷത്തോളമായി കളിക്കളത്തിന് പുറത്താണ്. കഴിഞ്ഞവർഷം ഉറുഗ്വക്കെതിരെ നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിനിടയിലാണ് നെയ്മർക്ക് അതി ഗുരുതരമായി പരിക്കേറ്റത്.അതിൽ നിന്നും പൂർണ്ണമായും മുക്തനാവാൻ ഇപ്പോഴും അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം താരത്തിന്റെ മടങ്ങിവരവിന് വേണ്ടി അടുത്ത വർഷം വരെ കാത്തിരിക്കേണ്ടി വന്നേക്കും.
അതുകൊണ്ടുതന്നെ നിലവിൽ മറ്റുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നെയ്മർക്ക് സമയം ലഭിക്കുന്നുണ്ട്.നെയ്മറുമായി ബന്ധപ്പെട്ട ഒരു വാർത്ത പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ സൺ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.നെയ്മർ സ്വന്തമായി ഒരു ദ്വീപ് വാങ്ങുകയാണ്. ബ്രസീലിൽ സ്ഥിതി ചെയ്യുന്ന ജപ്പാവോ പ്രൈവറ്റ് ഐലൻഡാണ് നെയ്മർ ജൂനിയർ സ്വന്തമാക്കുന്നത്. 7 മില്യൺ പൗണ്ട് നൽകിക്കൊണ്ടാണ് നെയ്മർ ജൂനിയർ ഈ ദ്വീപ് സ്വന്തമാക്കുന്നത്.
ബ്രസീലിലെ മുനിസിപ്പാലിറ്റി ആയ ആംഗ്ര ഡോസ് റെയിസിലാണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്. നാല് ആഡംബര വില്ലകൾ അടങ്ങുന്നതാണ് ഈ ദ്വീപ്. നേരത്തെ തന്നെ നെയ്മർ ജൂനിയർ ഈ ദ്വീപിൽ ഒരു ടെസ്റ്റ് ഡ്രൈവ് നടത്തിയിരുന്നു.അദ്ദേഹം അദ്ദേഹത്തിന്റെ കുടുംബവും അവിടെ കുറച്ചുദിവസം ചിലവഴിച്ചിരുന്നു. അതിനുവേണ്ടി മാത്രം 40000 പൗണ്ട് ചെലവഴിച്ചിട്ടുണ്ട്. അതിന് പിന്നാലെയാണ് ഈ ദ്വീപ് സ്വന്തമാക്കാൻ നെയ്മർ തീരുമാനിച്ചിട്ടുള്ളത്.
ജൂനിയറുമായി ബന്ധപ്പെട്ട ഇത്തരം വാർത്തകൾ എപ്പോഴും സജീവമായിരിക്കും.നേരത്തെ നെയ്മർ ബ്രസീലിൽ നിർമ്മിച്ച ഒരു ആഡംബര വില്ല വിവാദമായിരുന്നു.നെയ്മറുടെ കൃത്രിമ തടാകമായിരുന്നു വിവാദമായിരുന്നത്. പക്ഷേ ആ കേസിലെ വിധി നെയ്മർക്ക് അനുകൂലമായി കൊണ്ടായിരുന്നു വന്നിരുന്നത്. ഏതായാലും എത്രയും പെട്ടെന്ന് കളിക്കളത്തിലേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങൾ നെയ്മർ തുടരുകയാണ്.