പക്കേറ്റയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ബ്രസീൽ!

കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ചിലിയെ പരാജയപ്പെടുത്താൻ ബ്രസീലിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ചിലിയെ ബ്രസീൽ പരാജയപ്പെടുത്തിയത്.ഇഗോർ ജീസസ്,ലൂയിസ് ഹെൻറിക്കെ എന്നിവർ നേടിയ ഗോളുകളാണ് ബ്രസീലിന് വിജയം സമ്മാനിച്ചത്. ഇനി അടുത്ത മത്സരത്തിൽ പെറുവാണ് ബ്രസീലിന്റെ എതിരാളികൾ.

എന്നാൽ ഈ മത്സരത്തിന് സൂപ്പർ താരം ലുക്കാസ് പക്കേറ്റ ഉണ്ടാവില്ല. കഴിഞ്ഞ മത്സരത്തിൽ യെല്ലോ കാർഡ് ലഭിച്ചതോടുകൂടി അദ്ദേഹത്തിന് സസ്പെൻഷൻ ലഭിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പകൽക്കാരനായി കൊണ്ട് മാത്യൂസ് പെരേരയെ ബ്രസീൽ ടീം ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്രസീലിയൻ ക്ലബ്ബായ ക്രുസെയ്‌റോക്ക് വേണ്ടി കളിക്കുന്ന താരത്തെയാണ് പരിശീലകൻ കൊണ്ടുവന്നിട്ടുള്ളത്.

മികച്ച പ്രകടനം സമീപകാലത്ത് പെരേര ബ്രസീലിയൻ ലീഗിൽ പുറത്തെടുക്കുന്നുണ്ട്. 48 മത്സരങ്ങൾ കളിച്ച താരം 9 ഗോളുകളും 13 അസിസ്റ്റുകളും ആയി 22 ഗോൾ പങ്കാളിത്തങ്ങൾ വഹിച്ചിട്ടുണ്ട്.113 കീ പാസുകളും 68 ഡ്രിബിളുകളും പൂർത്തിയാക്കിയ താരമാണ് ഇദ്ദേഹം.ബ്രസീലിയൻ ടീമിൽ അർഹിച്ച സ്ഥാനമാണ് ഇദ്ദേഹം കരസ്ഥമാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *