ന്യൂയറെ വീട്ടിൽ ഇരുത്തണമായിരുന്നു: വിമർശനവുമായി മുൻ ജർമ്മൻ ഗോൾകീപ്പർ!

കഴിഞ്ഞ ഗ്രീസിനെതിരെയുള്ള സൗഹൃദ മത്സരത്തിൽ ജർമ്മനി വിജയം സ്വന്തമാക്കിയിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു വിജയം. എന്നാൽ ജർമ്മനി ഈ മത്സരത്തിൽ വഴങ്ങേണ്ടി വന്ന ഗോൾ മാനുവൽ ന്യൂയറുടെ പിഴവിൽ നിന്നായിരുന്നു.അതിനു മുൻപ് ഉക്രൈനോട് ജർമ്മനി ഗോൾ രഹിത സമനില വഴങ്ങിയിരുന്നു. മത്സരത്തിലും ചില പിഴവുകൾ ഈ ഗോൾകീപ്പറുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. 37 കാരനായ ഈ ഗോൾ കീപ്പറെ തന്നെയാണ് പരിശീലകൻ നഗൽസ്മാൻ യൂറോ കപ്പിലും ഉപയോഗപ്പെടുത്തുന്നത്.ഇക്കാര്യത്തിൽ വിവാദം പുകയുന്നുണ്ട്.

ന്യൂയറെ തന്നെ ഫസ്റ്റ് ചോയ്സ് ഗോൾകീപ്പറാക്കുന്നതിൽ വിമർശനം ഉയർത്തിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ ജർമൻ ഗോൾകീപ്പറായിരുന്നു ഉലി സ്റ്റെയിൻ.ന്യൂയറെ ടീമിൽ എടുത്തുകഴിഞ്ഞാൽ അദ്ദേഹത്തെ കളിപ്പിക്കൽ നിർബന്ധമാണെന്നും അതിനേക്കാൾ നല്ലത് അദ്ദേഹത്തെ വീട്ടിൽ ഇരുത്തണമായിരുന്നു എന്നുമാണ് സ്റ്റെയിൻ പറഞ്ഞിട്ടുള്ളത്. വളരെ അലസമായ രീതിയിലാണ് അദ്ദേഹം തയ്യാറെടുക്കുന്നതെന്നും സ്റ്റെയിൻ കൂട്ടിച്ചേർത്തിട്ടുണ്ട്.ജർമ്മൻ ഇതിഹാസത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ന്യൂയറെ നിങ്ങൾ ടീമിൽ എടുത്തു കഴിഞ്ഞാൽ നിങ്ങൾക്ക് അദ്ദേഹത്തെ കളിപ്പിക്കേണ്ടി വരും. പക്ഷേ ഇപ്പോൾ അതിന് യാതൊരുവിധ ന്യായീകരണങ്ങളും ഇല്ല. ഞാൻ എല്ലാവിധ ബോധ്യത്തോടെ കൂടിയും പറയട്ടെ,ന്യൂയറെ വീട്ടിൽ ഇരുത്തണമായിരുന്നു. അദ്ദേഹത്തെ ടീമിൽ എടുക്കാൻ പാടുണ്ടായിരുന്നില്ല.വളരെ അലസമായ തയ്യാറെടുപ്പുകൾ ആണ് അദ്ദേഹം നടത്തുന്നത്.ഒരുപാട് കാലം പരിക്കു കാരണം അദ്ദേഹം പുറത്തായിരുന്നു.വേണ്ടവിധത്തിലുള്ള ട്രെയിനിങ്ങുകൾ ഒന്നും അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. മാത്രമല്ല അദ്ദേഹത്തിന് ആത്മവിശ്വാസവും ഇപ്പോൾ ഇല്ല.ഇതെല്ലാം അദ്ദേഹത്തിന്റെ പ്രകടനത്തിൽ നമുക്ക് ഇപ്പോൾ നിഴലിച്ചു കാണാം “ഇതാണ് മുൻ ജർമ്മൻ ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.

നേരത്തെ ടെർസ്റ്റീഗനും ഇക്കാര്യത്തിൽ തന്റെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.ന്യൂയറെ പരിശീലകൻ ഫസ്റ്റ് ചോയ്സ് ആക്കിയതിനോട് തനിക്ക് എതിർപ്പുണ്ടെന്നും എന്നാൽ പരിശീലകന്റെ തീരുമാനത്തെ അംഗീകരിക്കുന്നു എന്നുമായിരുന്നു ടെർ സ്റ്റീഗൻ പറഞ്ഞിരുന്നത്.ടെർ സ്റ്റീഗന് അവസരം നൽകാതെ ഇപ്പോഴും ഈ 37 കാരനെ ഉപയോഗപ്പെടുത്തുന്നതിൽ വലിയ വിമർശനങ്ങൾ പരിശീലകന് ഏൽക്കേണ്ടി വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *