നേഷൻസ് ലീഗ് വേൾഡ് കപ്പിൽ ഞങ്ങളെ സഹായിക്കുകയാണ് ചെയ്യുക : വിമർശനങ്ങൾക്കെതിരെ ഫ്രഞ്ച് സൂപ്പർ താരം!

ഈ ഇന്റർനാഷണൽ ബ്രേക്കിൽ രണ്ട് നേഷൻസ് ലീഗ് മത്സരങ്ങളാണ് വമ്പൻമാരായ ഫ്രാൻസ് കളിക്കുക.ആദ്യ മത്സരത്തിൽ ഓസ്ട്രിയയും രണ്ടാം മത്സരത്തിൽ ഡെന്മാർക്കുമാണ് ഫ്രാൻസിന്റെ എതിരാളികൾ. ബെൻസിമ,പോഗ്ബ തുടങ്ങിയ താരങ്ങളെ പരിക്ക് മൂലം നഷ്ടമായി കൊണ്ടാണ് ഫ്രാൻസ് ഈ മത്സരങ്ങൾക്ക് വരുന്നത്.

വേൾഡ് കപ്പിന് മുന്നേ നേഷൻസ് ലീഗ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് പലവിധ വിമർശനങ്ങളും ഏൽക്കേണ്ടി വരുന്നുണ്ട്. നേഷൻസ് ലീഗ് മത്സരങ്ങൾ വേൾഡ് കപ്പ് തയ്യാറെടുപ്പിനെ ബാധിക്കുമെന്നും പരിക്കുകൾ ഏൽക്കാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുമെന്നുമാണ് പ്രധാനപ്പെട്ട വിമർശനങ്ങൾ.

എന്നാൽ ഈ വാദങ്ങളെയെല്ലാം ബാഴ്സയുടെ ഫ്രഞ്ച് സൂപ്പർതാരമായ ജൂലെസ് കൂണ്ടെ എതിർത്തിട്ടുണ്ട്. അതായത് വേൾഡ് കപ്പിന് നല്ല രൂപത്തിൽ തയ്യാറെടുക്കാൻ വേണ്ടി നേഷൻസ് ലീഗ് സഹായകരമാണ് എന്നാണ് കൂണ്ടെ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ എൽ എക്യുപേ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” വളരെ ശക്തമായ മത്സരങ്ങളാണ് നേഷൻസ് ലീഗിൽ ഞങ്ങൾക്ക് കളിക്കേണ്ടി വരുന്നത്. യഥാർത്ഥത്തിൽ അത് ഞങ്ങളെ വേൾഡ് കപ്പിൽ സഹായിക്കുകയാണ് ചെയ്യുക. പരിക്കുകളും മറ്റു കാരണങ്ങളുമായി നേഷൻസ് ലീഗ് മത്സരങ്ങൾ ഉപയോഗശൂന്യമാണ് എന്ന് പലയിടത്തുനിന്നും ഞാൻ കേട്ടു. എന്നാൽ എനിക്ക് അതിനോട് യോജിക്കാനാവില്ല.ഞങ്ങൾക്ക് പരീക്ഷണങ്ങൾ നടത്താനും വ്യത്യസ്ത രൂപത്തിൽ കളിക്കാനുള്ള ഒരു അവസരമാണ് നേഷൻസ് ലീഗ് ” ഇതാണ് കൂണ്ടെ പറഞ്ഞിട്ടുള്ളത്.

നിലവിൽ നേഷൻസ് ലീഗിൽ സ്പെയിനും പോർച്ചുഗലും ഒരേ ഗ്രൂപ്പിലാണ് ഉൾപ്പെട്ടിട്ടുള്ളത്.മാത്രമല്ല ഇറ്റലി, ജർമ്മനി, ഇംഗ്ലണ്ട് എന്നിവരും ഒരേ ഗ്രൂപ്പിലാണുള്ളത്. അതുകൊണ്ടുതന്നെ മികച്ച മത്സരങ്ങൾ നേഷൻസ് ലീഗിൽ കളിക്കാൻ ഇവർക്ക് കഴിയുന്നുണ്ട്. ടീമിന്റെ ശക്തി ദൗർബല്യങ്ങൾ മനസ്സിലാക്കാൻ ഇത് സഹായകരമാണ്.അതേസമയം മികച്ച ടീമുകളോട് കളിക്കാൻ അവസരം ലഭിക്കാത്തത് വേൾഡ് കപ്പിന് ഒരുങ്ങുന്ന ലാറ്റിനമേരിക്കൻ ടീമുകൾക്ക് തിരിച്ചടി ഏൽപ്പിക്കുന്ന ഒരു കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *