നെയ്മർ സ്റ്റാർട്ട് ചെയ്യുമോ? ഇന്നത്തെ ബ്രസീലിന്റെ സാധ്യത ഇലവൻ അറിയൂ!
ഖത്തർ വേൾഡ് കപ്പിലെ തങ്ങളുടെ പ്രീ ക്വാർട്ടർ മത്സരത്തിന് വേണ്ടി ബ്രസീൽ ഇന്നിറങ്ങുകയാണ്. സൗത്ത് കൊറിയയാണ് ബ്രസീലിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം അരങ്ങേറുക. മുന്നോട്ട് പോവണമെങ്കിൽ ബ്രസീലിന് ഇന്നത്തെ മത്സരത്തിൽ വിജയിച്ചേ മതിയാവൂ.
കഴിഞ്ഞ മത്സരത്തിൽ കാമറൂണിനോട് പരാജയപ്പെട്ടത് ഒരർത്ഥത്തിൽ ബ്രസീലിന് തിരിച്ചടിയാണെങ്കിലും പ്രധാനപ്പെട്ട താരങ്ങൾ തിരിച്ച വരുന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അതിനെക്കാൾ ഉപരി സൂപ്പർതാരം നെയ്മർ ജൂനിയർ പരിക്കിൽ നിന്നും മുക്തനായി കൊണ്ട് തിരിച്ചെത്തിയത് ആരാധകർക്ക് വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ്.
നെയ്മർ ഇന്നത്തെ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. താരം ഈ മത്സരത്തിന്റെ ഭാഗമാകും എന്നുള്ളത് പരിശീലകൻ തന്നെ സ്ഥിരീകരിച്ചിരുന്നു.ഏതായാലും നെയ്മർ ആദ്യ ഇലവനിൽ ഉണ്ടാവുകയാണെങ്കിൽ അത് ബ്രസീലിനെ വളരെയധികം പോസിറ്റീവായ ഒരു കാര്യമാണ്.
Good to see Neymar smiling 🥰 pic.twitter.com/VFwTfFtb9g
— GOAL (@goal) December 5, 2022
ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന താരങ്ങളായ അലക്സ് ടെല്ലസ്,അലക്സ് സാൻഡ്രോ എന്നിവർ പരിക്കിന്റെ പിടിയിലാണ്. അതുകൊണ്ടുതന്നെ റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന ഡാനിലോ ലെഫ്റ്റിൽ കളിച്ചേക്കും.റൈറ്റിൽ ഒരുപക്ഷേ എഡർ മിലിറ്റാവോ, അല്ലെങ്കിൽ ഡാനി ആൽവസ് എന്നിവരായിരിക്കും കളിക്കുക.
ഏതായാലും ബ്രസീലിന്റെ സാധ്യത ഇലവൻ താഴെ നൽകുന്നു.