നെയ്മർ വീണു, ബ്രസീലിന് തോൽവി!
ഇന്ന് വേൾഡ് കപ്പ് യോഗ റൗണ്ടിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ ബ്രസീലിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് കരുത്തരായ ഉറുഗ്വ ബ്രസീലിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. സൂപ്പർ താരം നെയ്മർ ജൂനിയർക്ക് പരിക്കേറ്റ പുറത്തു പോകേണ്ടി വന്നതും ബ്രസീലിന് തിരിച്ചടിയായി.
ജീസസ്,വിനീഷ്യസ്,നെയ്മർ,റോഡ്രിഗോ എന്നിവരെ അണിനിരത്തി കൊണ്ടായിരുന്നു ബ്രസീൽ ഇറങ്ങിയിരുന്നത്. മത്സരത്തിന്റെ 42ആം മിനിറ്റിൽ നുനസ് ഒരു തകർപ്പൻ ഹെഡറിലൂടെ ഗോൾ നേടുകയായിരുന്നു. അതിനുശേഷമാണ് നെയ്മർക്ക് പരിക്കേറ്റത്.
Here is the Uruguay goal, beautiful finish with a header by Darwin Nunez, Brazil’s midfield and backline looks extremely vulnerable, has lot of problems to any type of counterattack, as in this goal.
— FCB Albiceleste (@FCBAlbiceleste) October 18, 2023
🎥 Via @k20212961
pic.twitter.com/2lCYwH4Rdz
അദ്ദേഹത്തെ പിന്നീട് സ്ട്രക്ചറിലാണ് കൊണ്ടുപോയത്. പരിക്ക് ഗുരുതരമാണ് എന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ. അതിനുശേഷം രണ്ടാം പകുതിയിലും ഒരു ഗോൾ ബ്രസീലിന് വഴങ്ങേണ്ടിവന്നു.നുനസിന്റെ അസിസ്റ്റിൽ നിന്ന് ലാ ക്രൂസാണ് ഗോൾ നേടിയത്.ഇതോടുകൂടി ബ്രസീൽ ഏറെക്കുറെ തോൽവി ഉറപ്പിക്കുകയായിരുന്നു.
Neymar left the pitch on a stretcher after getting a serious injury during Brazil's game.
— The CR7 Timeline. (@TimelineCR7) October 18, 2023
Get well soon. ❤️🙏 pic.twitter.com/ANPpYlhEXX
കഴിഞ്ഞ മത്സരത്തിൽ സമനില വഴങ്ങിയ ബ്രസീലിന് ഈ തോൽവി വലിയ ക്ഷീണം ചെയ്യുന്നതാണ്. അടുത്തമാസം നടക്കുന്ന മത്സരത്തിൽ കൊളംബിയ, അർജന്റീന എന്നിവരൊക്കെയാണ് ബ്രസീലിന്റെ എതിരാളികൾ.