നെയ്മർ പ്രീ ക്വാർട്ടറിൽ കളിക്കുമോ? സ്ഥിരീകരണവുമായി ടിറ്റെ!

സൂപ്പർ താരം നെയ്മർ ജൂനിയറുടെ പരിക്കിന്റെ വിശദാംശങ്ങളാണ് ബ്രസീൽ ആരാധകർ ഏറ്റവും കൂടുതൽ തിരക്കുന്നത്. ഈ വേൾഡ് കപ്പിലെ ആദ്യ മത്സരത്തിൽ പരിക്കേറ്റ നെയ്മർക്ക് പിന്നീടുള്ള രണ്ടു മത്സരങ്ങളും നഷ്ടമായിരുന്നു. കഴിഞ്ഞ ദിവസം നെയ്മർ പരിശീലനം നടത്തുകയും ചെയ്തിരുന്നു.

നാളെയാണ് ബ്രസീൽ സൗത്ത് കൊറിയക്കെതിരെ പ്രീ ക്വാർട്ടർ മത്സരം കളിക്കുന്നത്. ഈ മത്സരത്തിൽ നെയ്മർ ഉണ്ടാവുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇന്ന് നടന്ന പത്രസമ്മേളനത്തിൽ ബ്രസീൽ പരിശീലകൻ ടിറ്റെയോട് ഇക്കാര്യം ചോദിക്കപ്പെട്ടിരുന്നു. നെയ്മർ ടീമിന്റെ ഭാഗമാകുമെന്നാണ് ടിറ്റെ സ്ഥിരീകരിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഇന്നത്തെ പരിശീലന സെഷനിൽ അദ്ദേഹം ടീമിനൊപ്പം പരിശീലനം നടത്തും.തീർച്ചയായും നെയ്മർ മത്സരത്തിൽ ഉണ്ടാവുകതന്നെ ചെയ്യും ” ഇതാണ് ബ്രസീൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

പക്ഷേ നെയ്മർ ആദ്യ ഇലവനിൽ കളിക്കുമോ അതോ പകരക്കാരന്റെ റോളിൽ ആയിരിക്കുമോ എന്നുള്ളത് ഇപ്പോഴും വ്യക്തമല്ല. പരിശീലനത്തിലെ പുരോഗതി അനുസരിച്ചായിരിക്കും നെയ്മർ ഏത് രൂപത്തിലാണ് കളിക്കുക എന്നുള്ളത് ബ്രസീൽ പരിശീലനം തീരുമാനിക്കുക.ഏതായാലും നെയ്മർ തിരിച്ചെത്തിയാൽ അത് ബ്രസീലിനും ആരാധകർക്കും വലിയ ആശ്വാസം നൽകുന്ന കാര്യമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *