നെയ്മർ പ്രീ ക്വാർട്ടറിൽ ഉണ്ടാവുമോ? ടിറ്റെയുടെ അസിസ്റ്റന്റ് പറയുന്നു!

ഖത്തർ വേൾഡ് കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിന് ബ്രസീൽ ഇന്ന് ഇറങ്ങുകയാണ്. കാമറൂൺ ആണ് ബ്രസീലിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30 നാണ് ഈയൊരു മത്സരം നടക്കുക. നിരവധി മാറ്റങ്ങളോടുകൂടിയാണ് ടിറ്റെ ഈ ടീം ഇറക്കുന്നത്.

അതേസമയം പരിക്കിന്റെ പിടിയിൽ ഉള്ള സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയർ,ഡാനിലോ,അലക്സ് സാൻഡ്രോ എന്നിവർ ഈ മത്സരം കളിക്കില്ല എന്നുള്ള കാര്യം ടിറ്റെയുടെ അസിസ്റ്റന്റ് പരിശീലകനായ ക്ലെബർ സേവിയർ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഈ താരങ്ങൾ പ്രീ ക്വാർട്ടറിൽ ഉണ്ടാവുമോ എന്നുള്ള കാര്യത്തിൽ ഒരു ഉറപ്പ് നൽകാൻ അസിസ്റ്റന്റ് പരിശീലകൻ തയ്യാറായിട്ടില്ല.മറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

” പരിക്കിൽ നിന്നും മുക്തി നേടാനുള്ള ശ്രമങ്ങളിലും പ്രക്രിയയിലുമാണ് ഈ മൂന്നു താരങ്ങൾ ഇപ്പോൾ ഉള്ളത്.ഞങ്ങൾ ഇപ്പോൾ കാമറൂണിനെതിരെയുള്ള മത്സരത്തിലാണ് ശ്രദ്ധ നൽകിയിരിക്കുന്നത്. ഈ മത്സരത്തിൽ പരിക്കുള്ള താരങ്ങൾ കളിക്കില്ല. ഈ താരങ്ങളെ കളിക്കളത്തിലേക്ക് കൊണ്ടുവരാനുള്ള കൃത്യമായ പ്രോജക്ട് ഞങ്ങളുടെ കൈവശമുണ്ട്. പക്ഷേ അവർ എന്ന് തിരിച്ചെത്തും എന്നുള്ളത് ഇപ്പോൾ പറയാനാവില്ല ” ഇതാണ് ബ്രസീലിന്റെ അസിസ്റ്റന്റ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

അതായത് നെയ്മർ എന്ന് കളത്തിലേക്ക് തിരിച്ചെത്തും എന്നുള്ള കാര്യത്തിൽ കൃത്യമായ തീയതി ബ്രസീൽ ക്യാമ്പ് നൽകിയിട്ടില്ല.പൂളിൽ ഉള്ള പരിശീലനങ്ങൾ ഇപ്പോൾ നെയ്മർ നടത്തുന്നുണ്ട്.കളത്തിലേക്ക് നെയ്മർ ഇതുവരെ തിരിച്ചെത്തിയിട്ടില്ല.ഇതൊക്കെയാണ് ഇപ്പോൾ ബ്രസീൽ ക്യാമ്പിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *