നെയ്മർ എന്നാണ് മടങ്ങിയെത്തുക? ബ്രസീലിയൻ ടീം ഡോക്ടർ പറയുന്നു.

ഇന്നലെ സെർബിയയെ ബ്രസീൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് തങ്ങളുടെ വേൾഡ് കപ്പിലെ ആദ്യ മത്സരത്തിൽ പരാജയപ്പെടുത്തിയത്.റിച്ചാർലീസണാണ് ബ്രസീലിന്റെ രണ്ട് ഗോളുകളും നേടിയിട്ടുള്ളത്. മത്സരത്തിൽ മികച്ച പ്രകടനമാണ് ബ്രസീൽ നടത്തിയിട്ടുള്ളത്.എന്നാൽ നെയ്മറുടെ പരിക്ക് ആരാധകർക്ക് ആശങ്ക നൽകുന്ന ഒരു കാര്യമാണ്.

മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് നെയ്മർ ആങ്കിളിന് പരിക്കേറ്റ് കൊണ്ട് കളം വിട്ടത്. താരം എന്ന് മടങ്ങിയെത്തും എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്ന കാര്യം. ബ്രസീലിന്റെ ടീം ഡോക്ടറായ റോഡ്രിഗോ ലാസ്‌മർ നെയ്മറുടെ പരിക്കിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. അതായത് നെയ്മർക്ക് കൂടുതൽ പരിശോധനകൾ ആവശ്യമാണ് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ഒരല്പം ആശങ്കയോട് കൂടിയാണ് അദ്ദേഹം സംസാരിച്ചിട്ടുള്ളത്.

” നെയ്മറുടെ വലത് കാലിന്റെ ആങ്കിളിനാണ് പരിക്ക് പറ്റിയിട്ടുള്ളത്. അത് ഡയറക്റ്റ് ആയിട്ടുള്ള ഒരു ട്രോമയായിരുന്നു. ഞങ്ങൾ ഉടൻതന്നെ ചികിത്സ ആരംഭിച്ചിട്ടുണ്ട്.ഫിസിയോതെറാപ്പി നെയ്മർ ജൂനിയർ തുടരും. ഇനി നമുക്ക് വ്യക്തമായ ഒരു ഐഡിയ ലഭിക്കണമെങ്കിൽ 24 മണിക്കൂറോ 48 മണിക്കൂറോ കാത്തിരിക്കേണ്ടതുണ്ട്.ഇതുവരെ ഞങ്ങൾ പരിശോധനകൾ ഒന്നും ഷെഡ്യൂൾ ചെയ്തിട്ടില്ല. ആവശ്യമെങ്കിൽ ഉടനെ തന്നെ അത് ചെയ്യും. പക്ഷേ എത്ര കാലം കാത്തിരിക്കേണ്ടി വരുമെന്നുള്ള കാര്യത്തിൽ ഞങ്ങൾക്ക് ഇപ്പോഴും ഒരു ഉറപ്പ് നൽകാനാവില്ല ” ഇതാണ് ബ്രസീൽ ടീം ഡോക്ടർ റോഡ്രിഗോ ലാസ്‌മർ പറഞ്ഞിട്ടുള്ളത്.

അതായത് നെയ്മർ എന്ന് തിരിച്ചെത്തും എന്നറിയാൻ നമ്മൾ കൂടുതൽ കാത്തിരിക്കണമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. കൂടുതൽ പരിശോധനകൾക്ക് ശേഷം ബ്രസീൽ നെയ്മറുടെ മെഡിക്കൽ റിപ്പോർട്ട് പുറത്ത് വിട്ടേക്കും.

Leave a Reply

Your email address will not be published. Required fields are marked *