നെയ്മർ എന്തായാലും ഇവിടേക്ക് മടങ്ങി വരും:മുൻ ക്ലബ് പ്രസിഡന്റ്‌

ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിന്റോയിൽ പിഎസ്ജി വിട്ടിരുന്നു. നിലവിൽ അദ്ദേഹം സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിന്റെ താരമാണ്. 2025 വരെയുള്ള ഒരു കരാറാണ് അദ്ദേഹത്തിന് അവശേഷിക്കുന്നത്. 90 മില്യൺ യൂറോയാണ് താരത്തിനുവേണ്ടി അൽ ഹിലാൽ മുടക്കിയത്.പക്ഷേ വിരലിലെണ്ണാവുന്ന മത്സരങ്ങൾ കളിച്ച നെയ്മർ പിന്നീട് പരിക്കു മൂലം പുറത്താവുകയും ചെയ്തു.

നെയ്മർ ജൂനിയർ തന്റെ മുൻ ക്ലബ്ബായ സാന്റോസിനെ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്.സാന്റോസിലേക്ക് മടങ്ങിവരാൻ താൻ ആഗ്രഹിക്കുന്നു എന്നുള്ള കാര്യം നെയ്മർ തന്നെ പറഞ്ഞിരുന്നു. ഏതായാലും സാന്റോസിന്റെ പ്രസിഡണ്ടായ മാഴ്സെലോ ടെക്സെയ്ര ഇക്കാര്യത്തിൽ തന്റെ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. അതായത് എന്തായാലും നെയ്മർ ഇവിടേക്ക് മടങ്ങിയെത്തുമെന്നും അത് അനിവാര്യമായ ഒരു കാര്യമാണ് എന്നുമാണ് സാന്റോസ് പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ക്ലബ്ബിലേക്ക് തിരിച്ചെത്തുന്നത് അദ്ദേഹത്തെ ആശ്രയിച്ചു കൊണ്ടാണ് നിലകൊള്ളുന്നത്. ബ്രസീലിലേക്കും സാന്റോസിലേക്കും മടങ്ങി വരാനുള്ള അദ്ദേഹത്തിന്റെ ഉദ്ദേശത്തിനിടയിൽ ഞാൻ ഒരു ഗ്യാപ്പ് കാണുന്നുണ്ട്.തീർച്ചയായും ടീമിനോടുള്ള ബന്ധം അദ്ദേഹം ഒരുപാട് തവണ കാണിച്ചിട്ടുണ്ട്.സാൻഡോസിനോട് നന്ദിയുള്ളവനാണ് നെയ്മർ. തീർച്ചയായും അദ്ദേഹത്തിന്റെ തിരിച്ചുവരവ് അനിവാര്യമാണ്. പക്ഷേ സമയം നമുക്ക് അറിയില്ല.വീട് പോലെയാണ് അദ്ദേഹത്തിന് ഈ സ്ഥലം.ഇവിടെനിന്ന് ഒരുപാട് സ്നേഹം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.ഇവിടെ വിജയകരമായ ഒരു കരിയർ അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്.അദ്ദേഹത്തിന്റെ പ്രായവും സ്റ്റേജും പരിഗണിക്കുമ്പോൾ അദ്ദേഹം സാന്റോസിലേക്ക് തിരിച്ചെത്താനുള്ള സാധ്യത ഏറെയാണ്. പരിക്കു കാരണം ഇത്രയും കാലം അദ്ദേഹം പുറത്തിരിക്കും എന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. രണ്ടു വർഷത്തെ കരാറിലാണ് നെയ്മർ ഒപ്പു വച്ചിട്ടുള്ളത്. പക്ഷേ ഉത്തരവാദിത്വങ്ങൾ വലിയ രൂപത്തിൽ അദ്ദേഹത്തിനുണ്ട്. ഭാവിയിൽ എന്താണ് സംഭവിക്കുക എന്നുള്ളത് നമുക്ക് അറിയില്ല.പക്ഷേ തീർച്ചയായും അദ്ദേഹം തിരിച്ചുവരും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത് “ഇതാണ് സാന്റോസ് പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ സീസണിൽ വളരെ മോശം പ്രകടനമാണ് സാന്റോസ് നടത്തിയിട്ടുള്ളത്.അതുകൊണ്ടുതന്നെ ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യമായി അവർ തരംതാഴ്ത്തപ്പെടുകയും ചെയ്തിരുന്നു. അതേത്തുടർന്ന് വലിയ പ്രതിഷേധങ്ങളായിരുന്നു ബ്രസീലിൽ സാന്റോസ് ആരാധകർ നടത്തിയിരുന്നത്. ബ്രസീലിലെ രണ്ടാം ഡിവിഷനിലാണ് ഈ സീസണിൽ സാന്റോസ് കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *