നെയ്മർ അടുത്ത വേൾഡ് കപ്പിൽ കളിക്കുമോ? മാർക്കിഞ്ഞോസ് പറയുന്നു!

ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയറെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് തീർത്തും നിരാശാജനകമായിരുന്നു.ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് പരാജയപ്പെട്ടു കൊണ്ട് ബ്രസീൽ പുറത്താവുകയായിരുന്നു. ഖത്തർ വേൾഡ് കപ്പ് ഒരുപക്ഷേ തന്റെ അവസാനത്തെ വേൾഡ് കപ്പ് ആവാം എന്നുള്ള ഒരു പ്രസ്താവന നേരത്തെ നെയ്മർ ജൂനിയർ നടത്തിയിരുന്നു.പക്ഷേ അടുത്ത 2026 ലെ വേൾഡ് കപ്പിലും നെയ്മർ ബ്രസീലിനെ നയിക്കാൻ ഉണ്ടാവും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഇതേക്കുറിച്ച് നെയ്മറുടെ സുഹൃത്തായ മാർക്കിഞ്ഞോസ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ബ്രസീൽ ദേശീയ ടീമിലെ നെയ്മറുടെ ഭാവിയെ കുറിച്ചാണ് മാർക്കിഞ്ഞോസ് ഇപ്പോൾ സംസാരിച്ചിട്ടുള്ളത്.വേൾഡ് കപ്പിന് ശേഷം താൻ നെയ്മറുമായി സംസാരിച്ചിരുന്നുവെന്നും സ്റ്റെപ് ബൈ സ്റ്റെപ് ആയിക്കൊണ്ടാണ് അദ്ദേഹം പോകാൻ ഉദ്ദേശിക്കുന്നതെന്നുമാണ് മാർക്കിഞ്ഞോസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” തീർച്ചയായും നെയ്മർക്ക് ബ്രസീൽ ടീമിന് നൽകാൻ കഴിയുന്നതിൽ 100% വും ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു.ഖത്തർ വേൾഡ് കപ്പിന് ശേഷം ഞാൻ നെയ്മറുമായി സംസാരിച്ചിരുന്നു.ദേശീയ ടീമിൽ തുടരാൻ തന്നെയാണ് ഞാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചത്.അതുതന്നെയാണ് നെയ്മറും ആഗ്രഹിക്കുന്നത്. പക്ഷേ പടിപടിയായി കൊണ്ടാണ് അദ്ദേഹം മുന്നോട്ട് പോവുക. ഇപ്പോൾ പരിക്കിൽ നിന്നും മുക്തനാവാനാണ് നെയ്മർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരുപാട് കാലം പരിക്കു മൂലം പുറത്തിരിക്കുക എന്നുള്ളത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. നെയ്മർ വളരെ മികച്ച താരമാണ്.അദ്ദേഹം ദേശീയ ടീമിനോടൊപ്പം ഉണ്ടാവുന്നത് എപ്പോഴും ഗുണം ചെയ്യുന്ന ഒരു കാര്യമാണ്. അദ്ദേഹം തിരികെ വന്ന് ഈ പുതിയ സൈക്കിളിന്റെ ഭാഗമാകുന്നത് ടീമിനെ സംബന്ധിച്ചിടത്തോളം ഏറെ ഫലപ്രദമായിരിക്കും. അടുത്ത വേൾഡ് കപ്പിൽ പങ്കെടുക്കുന്ന സമയത്തും അനുകൂലമായ ഒരു പ്രായം തന്നെയായിരിക്കും അദ്ദേഹത്തിന് ഉണ്ടാവുക ” ഇതാണ് മാർക്കിഞ്ഞോസ് പറഞ്ഞിട്ടുള്ളത്.

പരിക്കു മൂലം ഈ ഇന്റർനാഷണൽ ബ്രേക്കിലും കളിക്കാൻ നെയ്മർക്ക് സാധിക്കില്ല. അടുത്ത സീസണിൽ നെയ്മർ ജൂനിയർ നമുക്ക് കളിക്കളത്തിൽ കാണാൻ കഴിഞ്ഞേക്കും. അദ്ദേഹം പിഎസ്ജി വിടാൻ ശ്രമിക്കുന്നുണ്ടെങ്കിലും നിലവിൽ ക്ലബ്ബിൽ തന്നെ തുടരാനാണ് സാധ്യതകൾ തെളിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *