നെയ്മർക്ക് അദ്ദേഹത്തിന്റേതായ കാരണങ്ങളുണ്ടാവും : വേൾഡ് കപ്പ് പ്രസ്താവനയെ കുറിച്ച് ഡാനിലോ!
കഴിഞ്ഞ ഒക്ടോബറിൽ ഡേസൻ പുറത്ത് വിട്ട ഒരു ഡോക്യുമെന്ററിയിൽ നെയ്മർ നടത്തിയ പ്രസ്താവന വലിയ രൂപത്തിൽ ചർച്ചാവിഷയമായിരുന്നു.ഖത്തർ വേൾഡ് കപ്പ് ഒരുപക്ഷെ തന്റെ അവസാന വേൾഡ് കപ്പായിരിക്കുമെന്നാണ് നെയ്മർ അറിയിച്ചിരുന്നത്. മാനസികമായ കാരണങ്ങളാണ് നെയ്മർ ജൂനിയർ ചൂണ്ടികാണിച്ചിരുന്നത്.
ഏതായാലും ഈ വിഷയത്തിൽ നെയ്മറുടെ ബ്രസീലിയൻ സഹതാരമായ ഡാനിലോ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതൊരു സങ്കീർണ്ണമായ വിഷയമാണെന്നും ആ ഒരു പ്രസ്താവനക്ക് പിന്നിൽ നെയ്മർക്ക് അദ്ദേഹത്തിന്റേതായ കാരണങ്ങൾ ഉണ്ടാവുമെന്നുമാണ് ഡാനിലോ അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) November 18, 2021
” ഇതൊരു സങ്കീർണ്ണമായ വിഷയമാണ്. മറ്റു ടീമിലെ താരങ്ങളും ഈ വിഷയത്തെ കുറിച്ച് സംസാരിക്കാറുണ്ട്.ഈയിടെയാണ് ടോണി ക്രൂസ് ജർമ്മനിയുടെ ദേശീയ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്.പക്ഷേ അത് നെയ്മറെ പോലെ വലിയ ചർച്ചാവിഷയമായില്ലല്ലോ? നെയ്മർ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് അതിന്റേതായ കാരണങ്ങൾ ഉണ്ടാവും.തീർച്ചയായും അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുന്ന വ്യക്തികൾ ചിന്തിക്കുകയും ഈ സാഹചര്യത്തെ വിലയിരുത്തുകയും ചെയ്യും.നെയ്മറുടേത് തീർത്തും വ്യക്തിപരമായ കാര്യങ്ങളാണ്.അതിൽ അഭിപ്രായം പറയൽ ബുദ്ധിമുട്ട് ആണ്.കാരണം അദ്ദേഹത്തിന്റെ ഫീലിംഗ്സല്ല എനിക്കുള്ളത്.നെയ്മർ കൂടുതൽ കാലം ഞങ്ങളോടൊപ്പമുണ്ടായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.കാരണം അദ്ദേഹത്തിന്റെ കളി അടുത്ത് നിന്ന് കാണുന്നത് മനോഹരമായ ഒരു കാര്യമാണ് ” ഡാനിലോ പറഞ്ഞു.
ബ്രസീലിന് എപ്പോഴും മികച്ച ഫോമിലാണ് നെയ്മർ കളിക്കാറുള്ളത്.115 മത്സരങ്ങളിൽ നിന്ന് 70 ഗോളുകൾ നെയ്മർ ബ്രസീൽ ജേഴ്‌സിയിൽ നേടിയിട്ടുണ്ട്.