നെയ്മർക്കിടമില്ല, ഫിഫ് പ്രോ വേൾഡ് ഇലവൻ ഇങ്ങനെ !
ഈ വർഷത്തെ ഏറ്റവും മികച്ച താരങ്ങളെ ഉൾപ്പെടുത്തിയുള്ള ഫിഫ ഫിഫ് പ്രോ മെൻസ് വേൾഡ് ഇലവൻ പുറത്ത് വിട്ടു. സൂപ്പർ താരങ്ങൾ എല്ലാം തന്നെ ഇലവനിൽ ഇടം നേടിയിട്ടുണ്ട്. ബയേൺ മ്യൂണിക്ക്, ലിവർപൂൾ ആധിപത്യമാണ് ഇലവനിൽ കാണാൻ സാധിക്കുക. അതേസമയം പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർക്ക് ഇടം നേടാൻ സാധിച്ചിട്ടില്ല. മുന്നേറ്റനിരയിൽ ലയണൽ മെസ്സിയും റോബർട്ട് ലെവന്റോസ്ക്കിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ് ഇടം നേടിയിട്ടുള്ളത്. ബയേൺ താരങ്ങളായ അൽഫോൺസോ ഡേവിസ്, ജോഷുവ കിമ്മിച്ച്, ലെവന്റോസ്ക്കി, മുൻ താരമായ തിയാഗോ അൽക്കാൻട്ര എന്നിവർ ഇടം നേടിയിട്ടുണ്ട്.
🥁 Here is the FIFA @FIFPro Men's #World11 2020:
— FIFA.com (@FIFAcom) December 17, 2020
📝 @Alissonbecker, @TrentAA, @SergioRamos, @VirgilvDijk, @AlphonsoDavies, @DeBruyneKev, @Thiago6, Joshua Kimmich, Lionel Messi, @lewy_official and @Cristiano
🤩 What a team! pic.twitter.com/9yJMGr4A6M
ഗോൾകീപ്പറായി ലിവർപൂളിന്റെ ആലിസൺ ബക്കറാണ് ഇടം നേടിയത്. ന്യൂയറിന് സ്ഥാനം ലഭിച്ചില്ല. ഫുൾബാക്കുമാരായി അൽഫോൺസോ ഡേവിസും ട്രെന്റ് അലക്‌സാണ്ടർ അർനോൾഡും ഇടം നേടി. സെന്റർ ബാക്കുമാരായി ലിവർപൂളിന്റെ വിർജിൽ വാൻ ഡൈക്കും റയൽ മാഡ്രിഡിന്റെ സെർജിയോ റാമോസുമാണ് ഇടം കണ്ടെത്തിയത്. മധ്യനിരയിൽ മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡിബ്രൂയിൻ, മുൻ ബയേൺ താരമായ തിയാഗോ അൽകാന്ററയും ജോഷുവ കിമ്മിച്ചുമാണ് ഇടം നേടിയത്. മുന്നേറ്റനിരയിൽ ബാഴ്സ താരം ലയണൽ മെസ്സി, യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ബയേൺ താരം ലെവന്റോസ്ക്കി എന്നിവർ ഇടം കണ്ടെത്തിയതോടെ ഇലവൻ പൂർത്തിയായി.
Well in, Reds! 👏@Alissonbecker, @TrentAA, @VirgilvDijk and @Thiago6 have all been named in the FIFA @FIFPro Men’s World11 for 2020 🙌 pic.twitter.com/QrmXSFQZW5
— Liverpool FC (@LFC) December 17, 2020