നെയ്മറോ മെസ്സിയോ? ദേശീയജേഴ്സിയിൽ ആരാണ് മികച്ചത്? കണക്കുകൾ ഇങ്ങനെ!

കോപ്പ അമേരിക്ക ഫൈനലിന്റെ ഏറ്റവും വലിയ ആകർഷണം എന്നുള്ളത് ലയണൽ മെസ്സിയും നെയ്മർ ജൂനിയറും മുഖാമുഖം വരുന്നു എന്നുള്ളതാണ്. മികച്ച പ്രകടനമാണ് ഇരുവരും ഈ കോപ്പ അമേരിക്കയിൽ കാഴ്ച്ചവെച്ചു കൊണ്ടിരിക്കുന്നത്. നാല് ഗോളും അഞ്ച് അസിസ്റ്റും മെസ്സി അർജന്റീനക്കായി നേടിയപ്പോൾ നെയ്മർ രണ്ട് ഗോളും മൂന്ന് അസിസ്റ്റും നേടിക്കഴിഞ്ഞു.അർജന്റീനക്ക് വേണ്ടി ആകെ 150 മത്സരങ്ങൾ കളിച്ച മെസ്സി 76 ഗോളുകൾ നേടിക്കൊണ്ട് തന്റെ രാജ്യത്തിന്റെ ടോപ് സ്കോററാണ്.106 മത്സരങ്ങൾ കളിച്ച നെയ്മർ 67 ഗോളുകളാണ് നേടിയിട്ടുള്ളത്.10 ഗോളുകൾ കൂടി നേടിയാൽ ബ്രസീലിയൻ ടോപ് സ്കോററായ പെലെക്കൊപ്പമെത്താൻ നെയ്മർക്ക് സാധിക്കും.

ഏതായാലും ഇരുവരും തന്റെ രാജ്യത്തിനായി ഓരോ വർഷവും നടത്തിയ പ്രകടനം ഡയാരിയോ ഒലെ പുറത്ത് വിട്ടിട്ടുണ്ട്. നമുക്ക് അതൊന്ന് പരിശോധിക്കാം..

2005-ലാണ് മെസ്സി അർജന്റീനക്ക് വേണ്ടി അരങ്ങേറുന്നത്. ആ വർഷം 5 മത്സരങ്ങളിൽ നിന്ന് 2 അസിസ്റ്റുകൾ നേടാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്. നെയ്മർ ആ വർഷം കളിച്ചിട്ടില്ല.

2006-ൽ മെസ്സി 7 മത്സരത്തിൽ നിന്ന് 2 ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. നെയ്മർ ഈ വർഷവും കളിച്ചിട്ടില്ല.

2007-ൽ മെസ്സി 14 മത്സരങ്ങൾ കളിച്ചു.6 ഗോൾ,4 അസിസ്റ്റ് നേടി. നെയ്മർ കളിച്ചിട്ടില്ല.

2008-ൽ മെസ്സി 8 മത്സരങ്ങൾ കളിച്ചു.2 ഗോൾ 3 അസിസ്റ്റ് നേടി. നെയ്മർ കളിച്ചിട്ടില്ല.

2009-ൽ മെസ്സി 10 മത്സരങ്ങൾ കളിച്ചു.3 ഗോളും 1 അസിസ്റ്റും നേടി.

2010-ൽ മെസ്സി 10 മത്സരങ്ങൾ കളിച്ചു. 2 ഗോളും 3 അസിസ്റ്റും നേടി.നെയ്മർ ഈ വർഷമാണ് ബ്രസീലിനായി അരങ്ങേറിയത്.2 മത്സരങ്ങളിൽ നിന്ന് 1 ഗോൾ നേടി.

2011-ൽ മെസ്സി 13 മത്സരങ്ങൾ,4 ഗോൾ, 9 അസിസ്റ്റ്

നെയ്മർ 13 മത്സരങ്ങൾ,2 അസിസ്റ്റ്.

2012-ൽ മെസ്സി 9 മത്സരങ്ങൾ,12 ഗോൾ,1 അസിസ്റ്റ്.

നെയ്മർ : 12 മത്സരങ്ങൾ, 9 ഗോൾ,7 അസിസ്റ്റ്

2013-ൽ മെസ്സി : 7 മത്സരങ്ങൾ,6 ഗോൾ,4 അസിസ്റ്റ്

നെയ്മർ : 19 മത്സരങ്ങൾ,10 ഗോൾ,10 അസിസ്റ്റ്

2014-ൽ മെസ്സി : 14 മത്സരങ്ങൾ,8 ഗോൾ, 4 അസിസ്റ്റുകൾ.

നെയ്മർ : 14 മത്സരങ്ങൾ,15 ഗോൾ,4 അസിസ്റ്റുകൾ

2015-ൽ മെസ്സി : 8 മത്സരങ്ങൾ,4 ഗോൾ,3 അസിസ്റ്റ്

നെയ്മർ : 9 മത്സരങ്ങൾ,4 ഗോൾ,1 അസിസ്റ്റ്

2016-ൽ മെസ്സി 11 മത്സരങ്ങൾ,8 ഗോൾ, 6 അസിസ്റ്റ്

നെയ്മർ : 6 മത്സരങ്ങൾ,4 ഗോൾ,5 അസിസ്റ്റ്

2017-ൽ മെസ്സി 7 മത്സരങ്ങൾ, 4 ഗോൾ

നെയ്മർ : 8 മത്സരങ്ങൾ,3 ഗോൾ,3 അസിസ്റ്റ്

2018-ൽ മെസ്സി : 5 മത്സരങ്ങൾ,4 ഗോൾ,3 അസിസ്റ്റ്

നെയ്മർ : 13 മത്സരങ്ങൾ,7 ഗോൾ,9 അസിസ്റ്റ്

2019-ൽ മെസ്സി : 10 മത്സരങ്ങൾ, 5 ഗോൾ, 2 അസിസ്റ്റ്

നെയ്മർ : 5 മത്സരം, 1 ഗോൾ, 1 അസിസ്റ്റ്

2020-ൽ മെസ്സി : 4 മത്സരം, 1 ഗോൾ

നെയ്മർ : 2 മത്സരം, 3 ഗോൾ, 2 അസിസ്റ്റ്

2021-ൽ മെസ്സി 7 മത്സരം, 5 ഗോൾ, 5 അസിസ്റ്റ്

നെയ്മർ : 7 മത്സരം, 4 ഗോൾ, 5 അസിസ്റ്റ്…

ഇതാണ് കണക്കുകൾ. ഇനി ഇരുവരും പരസ്പരം മുഖാമുഖം വന്ന മത്സരങ്ങളിലെ കണക്കുകൾ ഒന്ന് പരിശോധിക്കാം…

ആദ്യമായി മെസ്സിയും നെയ്മറും ഏറ്റുമുട്ടുന്നത് 2010-ൽ ഖത്തറിൽ വെച്ച് നടന്ന സൗഹൃദമത്സരത്തിലാണ്. അന്ന് നെയ്മർക്ക് 18 വയസ്സാണ് പ്രായം.ആ മത്സരത്തിൽ അർജന്റീന ഒരു ഗോളിന് വിജയിച്ചു. മത്സരത്തിൽ ആ ഗോൾ നേടിയത് ലയണൽ മെസ്സിയായിരുന്നു.

പിന്നീട് ഇരുവരും മുഖാമുഖം വന്നത് ക്ലബ് വേൾഡ് കപ്പിന്റെ ഫൈനലിലായിരുന്നു.2011-ൽ ബാഴ്‌സയും സാന്റോസും തമ്മിലായിരുന്നു മത്സരം. അതിൽ ബാഴ്സ എതിരില്ലാത്ത നാല് ഗോളുകൾക്ക് വിജയിച്ചു. മെസ്സി ഇരട്ടഗോളുകൾ സ്വന്തമാക്കി.

പിന്നീട് ഇരുവരും പരസ്പരം ഏറ്റുമുട്ടുന്നത് 2012-ൽ അമേരിക്കയിൽ വെച്ച് നടന്ന സൗഹൃദമത്സരത്തിലാണ്. മെസ്സിയുടെ മികച്ച പ്രകടനം അതിൽ കണ്ടു. ബ്രസീലിനെതിരെ മെസ്സി ഹാട്രിക് നേടുകയായിരുന്നു.4-3 എന്ന സ്കോറിനാണ് അർജന്റീന വിജയിച്ചത്.

പിന്നീട് 2014-ൽ ഇരുവരും നേർക്കുനേർ വന്നു. അന്ന് മെസ്സി അണിനിരന്ന അർജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് നെയ്മറിന്റെ ബ്രസീൽ കീഴടക്കിയത്.

ഒടുവിൽ 2018 വേൾഡ് കപ്പ് യോഗ്യത മത്സരത്തിലാണ് ഇരുവരും പരസ്പരം അവസാനമായി ഏറ്റുമുട്ടിയത്. മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അർജന്റീനയെ ബ്രസീൽ പരാജയപ്പെടുത്തി. അതിന് ശേഷം ഇതാദ്യമായാണ് മെസ്സിയും നെയ്മറും എതിർചേരികളിൽ ബൂട്ടണിയുന്നത്. ഇത്തവണ ആർക്കൊപ്പമാവും വിജയം എന്നറിയാനുള്ള ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം.

Leave a Reply

Your email address will not be published. Required fields are marked *