നെയ്മറെ റയൽ മാഡ്രിഡ് സ്വന്തമാക്കണമെന്ന് റോഡ്രിഗോ!

ബ്രസീലിയൻ സൂപ്പർതാരമായ റോഡ്രിഗോ വളരെ ചുരുങ്ങിയ കാലയളവ് കൊണ്ടാണ് സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായി വളർന്നത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ അദ്ദേഹം അസാമാന്യ പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്. റയൽ മാഡ്രിഡിനെ ചാമ്പ്യന്മാരാക്കുന്നതിൽ റോഡ്രിഗോ വഹിച്ച പങ്ക് വളരെയധികം നിസ്തുലമാണ്.

ഏറ്റവും പുതിയതായി കൊണ്ട് ക്ലബ്ബ് ഡെൽ ഡീപ്പോർറ്റിസ്റ്റക്ക് റോഡ്രിഗോ ഒരു ഇന്റർവ്യൂ നൽകിയിരുന്നു. ഒരുപാട് കാര്യങ്ങളെക്കുറിച്ച് അദ്ദേഹം ഈ അഭിമുഖത്തിൽ സംസാരിച്ചിട്ടുണ്ട്.മാത്രമല്ല ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയറെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. നെയ്മർ ജൂനിയറെ തന്റെ ടീമായ റയൽ മാഡ്രിഡ് സൈൻ ചെയ്യാൻ താൻ ആഗ്രഹിക്കുന്നു എന്നാണ് റോഡ്രിഗോ ഇപ്പോൾ തുറന്നു പറഞ്ഞിട്ടുള്ളത്.

വർഷങ്ങൾക്ക് മുമ്പ് റയൽ മാഡ്രിഡിലേക്ക് നെയ്മർ എത്തുമെന്നുള്ള അഭ്യൂഹങ്ങൾ വ്യാപകമായിരുന്നു.എന്നാൽ പിന്നീട് അത് ഇല്ലാതാവുകയായിരുന്നു.നിലവിൽ മാഡ്രിഡ് നെയ്മറെ സൈൻ ചെയ്യാനുള്ള സാധ്യതകൾ വളരെ കുറവാണ്. എന്നിരുന്നാൽ പോലും റോഡ്രിഗോ നെയ്മർ റയലിൽ എത്തുന്നതിനെ ഇഷ്ടപ്പെടുന്നുണ്ട്.

ബ്രസീലിന്റെ ദേശീയ ടീമിൽ ഒരുമിച്ച് കളിക്കുന്നവരാണ് നെയ്മറും റോഡ്രിഗോയും. ബ്രസീലിയൻ ദേശീയ ടീമിൽ തന്റെ പത്താം നമ്പർ ജേഴ്‌സിയുടെ പിൻഗാമിയാവാൻ റോഡ്രിഗോക്ക് കഴിയുമെന്നുള്ള ഒരു പ്രസ്താവന നേരത്തെ നെയ്മർ ജൂനിയർ നടത്തിയിരുന്നു. ഏതായാലും നിലവിൽ നെയ്മർ ജൂനിയർ റയൽ മാഡ്രിഡിലേക്ക് എത്താനുള്ള സാധ്യതകൾ കുറവാണ് എന്ന് തന്നെ പറയേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *