നെയ്മറെ ഞങ്ങൾ മിസ് ചെയ്യുന്നു : തുറന്ന് സമ്മതിച്ച് ടിറ്റെ
ഇന്നലെ ഖത്തർ വേൾഡ് കപ്പിൽ നടന്ന തങ്ങളുടെ രണ്ടാമത്തെ മത്സരത്തിൽ ബ്രസീൽ വിജയം നേടിയിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീൽ സ്വിറ്റ്സർലാൻഡിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം കാസമിറോയുടെ ഗോളാണ് ബ്രസീലിനെ വിജയം സമ്മാനിച്ചത്. ഇതോടുകൂടി ബ്രസീൽ പ്രീ ക്വാർട്ടറിൽ പ്രവേശിക്കുകയും ചെയ്തു.
അതേസമയം പരിക്കു മൂലം സൂപ്പർ താരം നെയ്മർ ജൂനിയർക്ക് ഈ മത്സരത്തിൽ കളിക്കാൻ സാധിച്ചിരുന്നില്ല. ഇതേക്കുറിച്ച് ബ്രസീലിന്റെ പരിശീലകനായ ടിറ്റെ ഇപ്പോൾ സംസാരിച്ചിട്ടുണ്ട്.നെയ്മറെ തങ്ങൾ മിസ്സ് ചെയ്തിരുന്നു എന്നാണ് ടിറ്റെ പറഞ്ഞിട്ടുള്ളത്. അതിനുള്ള കാരണങ്ങളും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.ബ്രസീൽ പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
COPA DO MUNDO.
— Pedro Luiz (@PeluizLuiz) November 29, 2022
Tite admite falta de Neymar na seleção brasileira, mas destaca: 'A equipe faz a estrela'.https://t.co/Tx187fJsXv pic.twitter.com/V2ZC1hEycU
” വ്യത്യസ്തമായ സ്ക്കില്ലുകൾ ഉള്ള താരമാണ് നെയ്മർ ജൂനിയർ. മാന്ത്രിക നിമിഷങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിവുള്ള താരമാണ് നെയ്മർ. മാത്രമല്ല താരങ്ങളെ ഡ്രിബിൾ ചെയ്ത് മറികടക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ട്.ബാക്കിയുള്ള താരങ്ങൾ അദ്ദേഹത്തിന്റെ ലെവലിൽ എത്തിവരുന്നതേയുള്ളൂ.അവർക്ക് എത്താൻ കഴിയും എന്ന് നമുക്ക് പ്രതീക്ഷിക്കാം. അതുകൊണ്ടുതന്നെ ഞങ്ങൾ നെയ്മറെ മിസ്സ് ചെയ്യുന്നു. ഒരു വലിയ ക്രിയേറ്റീവ് പവർ ഉള്ള താരമാണ് അദ്ദേഹം. വളരെയധികം ഒഫൻസീവായിട്ടുള്ള താരമാണ്.തീർച്ചയായും ഞങ്ങൾ അദ്ദേഹത്തെ മിസ്സ് ചെയ്യുന്നുണ്ട്. എന്നാൽ ഈയൊരു അവസരം ഉപയോഗപ്പെടുത്താൻ കഴിവുള്ള ഒരുപാട് താരങ്ങൾ ഞങ്ങളുടെ ടീമിലുണ്ട് ” ഇതാണ് ടിറ്റെ പറഞ്ഞിട്ടുള്ളത്.
ഏതായാലും ബ്രസീൽ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചതിനാൽ അടുത്ത കാമറൂണിനെതിരെയുള്ള മത്സരം അത്ര നിർണായകമല്ല. അതുകൊണ്ടുതന്നെ നെയ്മർ ആ മത്സരത്തിൽ ഉണ്ടാവില്ല.പ്രീ ക്വാർട്ടറിൽ അദ്ദേഹം തിരിച്ചെത്തുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.