നെയ്മറുണ്ടെങ്കിൽ ക്രൊയേഷ്യക്കെതിരെ ബ്രസീൽ പേടിക്കേണ്ടതില്ല,തെളിവായി കണക്കുകൾ!
ഖത്തർ വേൾഡ് കപ്പിന്റെ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ബ്രസീൽ മികച്ച വിജയമാണ് സൗത്ത് കൊറിയക്കെതിരെ നേടിയത്.ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബ്രസീൽ സൗത്ത് കൊറിയയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം നെയ്മർ ജൂനിയർ മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിരുന്നു.
ഇനി ക്വാർട്ടർ ഫൈനലിൽ ബ്രസീൽ നേരിടുക യൂറോപ്പ്യൻ ടീമായ ക്രൊയേഷ്യയെയാണ്.വരുന്ന വെള്ളിയാഴ്ചയാണ് ഈ മത്സരം നടക്കുക.ക്രൊയേഷ്യക്കെതിരെയുള്ള മത്സരത്തിൽ വിജയിക്കാൻ ബ്രസീലിന് സാധിക്കുമോ.നമുക്ക് അവരുടെ മുൻകാല കണക്കുകൾ പരിശോധിക്കാം.
അഞ്ചുതവണയാണ് ബ്രസീലും ക്രൊയേഷ്യയും തമ്മിൽ ഏറ്റുമുട്ടിയിട്ടുള്ളത്.ഇതിൽ ഒരൊറ്റ മത്സരത്തിൽ പോലും ബ്രസീൽ പരാജയപ്പെട്ടിട്ടില്ല.3 മത്സരങ്ങളിൽ ബ്രസീൽ വിജയിച്ചപ്പോൾ രണ്ട് മത്സരങ്ങൾ സമനിലയിൽ കലാശിക്കുകയായിരുന്നു.അവസാനമായി ബ്രസീലും ക്രൊയേഷ്യയും തമ്മിൽ ഏറ്റുമുട്ടിയത് 2018 സൗഹൃദ മത്സരത്തിലാണ്.എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ആ മത്സരത്തിൽ ബ്രസീൽ വിജയിച്ചിട്ടുള്ളത്.
2006ലെ വേൾഡ് കപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ക്രൊയേഷ്യയെ എതിരില്ലാത്ത ഒരു ഗോളിന് ബ്രസീൽ പരാജയപ്പെടുത്തിയിരുന്നു. പിന്നീട് 2014ലെ വേൾഡ് കപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബ്രസീൽ ക്രൊയേഷ്യയെ പരാജയപ്പെടുത്തിയത്.മത്സരത്തിൽ മികച്ച പ്രകടനമാണ് നെയ്മർ നടത്തിയത്. രണ്ട് ഗോളുകളായിരുന്നു ആ മത്സരത്തിൽ നെയ്മർ നേടിയിരുന്നത്.
NEYMAR IS BACK! 🫡🇧🇷 pic.twitter.com/0PHMx2Ba67
— 433 (@433) December 5, 2022
പിന്നീട് 2018 നടന്ന സൗഹൃദമത്സരത്തിൽ ബ്രസീലും ക്രൊയേഷ്യയും തമ്മിൽ ഏറ്റുമുട്ടി.ആ മത്സരത്തിലും നെയ്മർ ഗോൾ നേടിയിട്ടുണ്ട്. കൂടാതെ ഫിർമിഞ്ഞോയുടെ ഒരു ഗോളും പിറന്നിരുന്നു.ചുരുക്കത്തിൽ ക്രൊയേഷ്യക്കെതിരെ മികച്ച കണക്കുകൾ അവകാശപ്പെടാൻ ബ്രസീലിനും നെയ്മറും കഴിയുന്നുണ്ട്.
ഏതായാലും മിന്നുന്ന പ്രകടനമാണ് ബ്രസീൽ നടത്തിയിട്ടുള്ളത്. അത് ക്രൊയേഷ്യക്കെതിരെയും തുടരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.