നെയ്മറുടെ ഹെലികോപ്റ്ററിൽ പറന്നിറങ്ങി ഡിനിസ്, ബ്രസീലിൽ വിവാദം!
വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ നാളെ ബ്രസീലിന്റെ എതിരാളികൾ അർജന്റീനയാണ്. നാളെ പുലർച്ചെ ഇന്ത്യൻ സമയം ആറു മണിക്കാണ് ഈ മത്സരം നടക്കുക. ബ്രസീലിന്റെ മൈതാനമായ മാരക്കാനയിൽ വെച്ചു കൊണ്ടാണ് ഈയൊരു മത്സരം അരങ്ങേറുക. അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാത്തത് ബ്രസീലിന് വലിയ വിമർശനങ്ങൾ നൽകിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ടതിന്റെ പേരിൽ ഫെർണാണ്ടോ ഡിനിസിനും വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്.ഇതിനിടെ മറ്റൊരു വിവാദം കൂടി സംഭവിച്ചിട്ടുണ്ട്. ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയറുടെ ഹെലികോപ്റ്ററിലാണ് കഴിഞ്ഞ ദിവസം ഡിനിസ് പരിശീലന മൈതാനത്ത് എത്തിയത്.റിയോ ഡി ജെനീറോയിൽ നിന്നും 63 കിലോമീറ്റർ അപ്പുറത്തുള്ള ടെറസ്പോളിസിൽ ഡിനിസ് ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന ദൃശ്യങ്ങൾ പുറത്തേക്ക് വന്നിട്ടുണ്ട്. ഇതാണ് മാധ്യമങ്ങൾ വിവാദമാക്കിയിട്ടുള്ളത്.
Neto, nos Donos da Bola:
— LIBERTA DEPRE (@liberta___depre) November 20, 2023
"Fernando Diniz usou helicóptero de Neymar emprestado para se locomover do Rio de Janeiro a Teresópolis."
O apresentador ainda disse que um voo com esse trajeto custa aproximadamente R$ 2 mil.
📽️: Reproduçãopic.twitter.com/aYDfSJO5Zn
റോഡ് മാർഗ്ഗമുള്ള യാത്ര ഇദ്ദേഹം ഒഴിവാക്കുകയായിരുന്നു.ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ എന്തിനാണ് ആഡംബരം കാണിക്കുന്നത് എന്നാണ് മാധ്യമങ്ങൾ ചോദിച്ചത്.400 ഡോളറോളമാണ് ഇതിന് ചിലവ് വരിക. അതല്ല ഇതിന് പിന്നിൽ മറ്റെന്തെങ്കിലും പ്രവിലെജുകൾ ഉണ്ടോ എന്നുള്ള സംശയവും മാധ്യമങ്ങൾ ഉയർത്തുന്നുണ്ട്.നിലവിൽ നെയ്മർ ജൂനിയർ ടീമിനോടൊപ്പം ഇല്ല.പരിക്ക് മൂലം വിശ്രമജീവിതമാണ് നെയ്മർ നയിക്കുന്നത്.
ഡിനിസിന് തന്റെ കീഴിലുള്ള താരത്തിൽ നിന്നും ലഭിച്ച എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് മാധ്യമങ്ങൾ ചോദിക്കുന്നുണ്ട്. മോശം പ്രകടനത്തിനിടെ മാധ്യമങ്ങളുടെ ഇത്തരത്തിലുള്ള ആരോപണങ്ങളും ഡിനിസിന് തലവേദന സൃഷ്ടിക്കുന്ന ഒന്നാണ്. അർജന്റീനക്ക് എതിരെയുള്ള മത്സരത്തിൽ വിജയിച്ചു കൊണ്ട് എല്ലാം മാറ്റുക എന്ന ഒരു പരിഹാരം മാത്രമാണ് അദ്ദേഹത്തിന്റെ മുന്നിലുള്ളത്.