നെയ്മറുടെ വേൾഡ് കപ്പ് പ്രസ്താവന, പ്രതികരണമറിയിച്ച് റൊണാൾഡിഞ്ഞോ!
ഇന്നത്തെ ബ്രസീലിയൻ ഫുട്ബോളിന്റെ ജീവനാഡിയാണ് നെയ്മർ ജൂനിയർ എന്നുള്ള കാര്യത്തിൽ ആർക്കും സംശയം കാണില്ല. ബ്രസീലിന് വേണ്ടി സ്ഥിരതയാർന്ന പ്രകടനമാണ് നെയ്മർ എപ്പോഴും പുറത്തെടുക്കാറുള്ളത്. എന്നാൽ ബ്രസീൽ ആരാധകർക്ക് ഷോക്കേൽപ്പിക്കുന്ന ഒരു പ്രസ്താവന മുമ്പ് നെയ്മർ ജൂനിയർ നടത്തിയിരുന്നു. ഒരുപക്ഷെ ഖത്തർ വേൾഡ് കപ്പ് തന്റെ അവസാന വേൾഡ് കപ്പായിരിക്കുമെന്നായിരുന്നു നെയ്മർ ഒരു ഡോക്യുമെന്ററിയിൽ അറിയിച്ചത്. ഇപ്പോഴിതാ ഈ പ്രസ്താവനയോട് ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡിഞ്ഞോ തന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.നെയ്മർ ഒരു മികച്ച താരമാണ് എന്നുള്ളത് എല്ലാ ബ്രസീലുകാർക്കും അറിയാവുന്നതാണെന്നും എന്നാൽ ബുദ്ധിമുട്ടേറിയ സമയങ്ങൾ എല്ലാവർക്കുമുണ്ടാവുമെന്നുമാണ് റൊണാൾഡിഞ്ഞോ അറിയിച്ചത്.ലെ പാരീസിയന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഡീഞ്ഞോ.
‘Everyone in Brazil Knows He’s the Best Player’ – Ronaldinho Comments on Neymar Possibily Retiring From the National Team https://t.co/LnafSfK6wk
— PSG Talk (@PSGTalk) October 21, 2021
” എനിക്ക് താരങ്ങളെ തമ്മിൽ താരതമ്യം ചെയ്യുന്നത് ഇഷ്ടമല്ല. ഓരോരുത്തർക്കും അവരുടേതായ സമയങ്ങളുണ്ട്.നമ്മൾ എല്ലാവരും ബുദ്ധിമുട്ടേറിയ സമയങ്ങളിലൂടെ കടന്നു പോവുന്നവരാണ്.പക്ഷേ ബ്രസീലിലുള്ള എല്ലാവർക്കുമറിയാം നെയ്മർ നിലവിൽ ഒരു മികച്ച താരമാണ് എന്നുള്ളത്.പക്ഷേ കാര്യങ്ങൾ നല്ല രൂപത്തിൽ അല്ല മുന്നോട്ട് പോവുന്നതെങ്കിൽ, അത് അദ്ദേഹത്തിന് കഠിനമായിരിക്കും ” ഇതാണ് റൊണാൾഡിഞ്ഞോ പറഞ്ഞിട്ടുള്ളത്.
മാനസികമായ കരുത്താണ് പ്രശ്നം എന്നായിരുന്നു ഇതിന് കാരണമായി നെയ്മർ വെളിപ്പെടുത്തിയിരുന്നത്. നിലവിൽ നെയ്മർ ജൂനിയർ ഒരു ചെറിയ പരിക്കിന്റെ പിടിയിലാണ്.