നെയ്മറുടെ പരിക്ക്, ഫിഫ അൽ ഹിലാലിന് പണം നൽകേണ്ടിവരും!

കഴിഞ്ഞ ഉറുഗ്വക്കെതിരെയുള്ള വേൾഡ് കപ്പ് യോഗ്യത മത്സരത്തിലാണ് സൂപ്പർ താരം നെയ്മർ ജൂനിയർക്ക് ഗുരുതരമായി പരിക്കേറ്റത്.ACL ഇഞ്ചുറിയാണ് നെയ്മർക്ക് ഏറ്റിരിക്കുന്നത്. അദ്ദേഹത്തിന് ഇപ്പോൾ ശാസ്ത്രക്രിയ ആവശ്യമാണ്. ആറുമാസം മുതൽ 9 മാസം വരെ അദ്ദേഹം പുറത്തിരിക്കേണ്ടി വരും.അതായത് ഈ സീസണിൽ ഇനി അദ്ദേഹം കളിക്കാൻ സാധ്യതയില്ല എന്ന് തന്നെയാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

നെയ്മറുടെ പരിക്ക് ഏറ്റവും കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിനാണ്. വലിയ തുക നൽകി കൊണ്ടാണ് അൽ ഹിലാൽ അദ്ദേഹത്തെ സ്വന്തമാക്കിയിട്ടുള്ളത്.രണ്ടുവർഷത്തേക്ക് ആകെ അൽ ഹിലാൽ നെയ്മർക്ക് വേണ്ടി ചിലവഴിക്കുന്ന തുക 276 മില്യൺ പൗണ്ടാണ്. അതുകൊണ്ടുതന്നെ വലിയ ഒരു നഷ്ടമാണ് ഇപ്പോൾ അൽ ഹിലാലിനെ കാത്തിരിക്കുന്നത്. എന്നാൽ ഇവിടെ ആശ്വാസമായി കൊണ്ട് ചെറിയ ഒരു തുക ഫിഫയിൽ നിന്നും ലഭിച്ചേക്കും എന്ന വാർത്തകൾ ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്.

അതായത് ഫിഫക്ക് ഒരു ഇൻഷുറൻസ് പോളിസി ഉണ്ട്.ഫിഫ ക്ലബ്ബ് പ്രൊട്ടക്ഷൻ പ്രോഗ്രാം എന്നാണ് അത് അറിയപ്പെടുന്നത്. അതായത് ഒരു താരത്തിന് ഇന്റർനാഷണൽ ഡ്യൂട്ടിയുടെ പരിക്കേൽക്കുകയും 28 ദിവസം മുതൽ ഒരു വർഷം വരെ പുറത്തിരിക്കേണ്ടി വരുന്ന ഒരു സാഹചര്യം ഉണ്ടാവുകയും ചെയ്താൽ ഫിഫ ഒരു ഇൻഷുറൻസ് തുക ക്ലബ്ബുകൾക്ക് നൽകും.അതിന്റെ പരമാവധി തുകയായി കൊണ്ടുവരുന്നത് 6.5 മില്യൺ പൗണ്ട് ആണ്.ആ തുക നെയ്മറുടെ കാര്യത്തിൽ അൽ ഹിലാലിന് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

പക്ഷേ അൽ ഹിലാലിനെ സംബന്ധിച്ചിടത്തോളം ഇതൊരു ചെറിയ തുക മാത്രമാണ്. കാരണം നെയ്മർക്ക് വേണ്ടി അവർ ചിലവഴിക്കുന്നത് ഭീമമായ തുകയാണ്.കേവലം അഞ്ച് മത്സരങ്ങൾ മാത്രമാണ് ഈ സൗദി ക്ലബ്ബിന് വേണ്ടി നെയ്മർ കളിച്ചിട്ടുള്ളത്.ഒരു ഗോൾ മാത്രമാണ് അദ്ദേഹം നേടിയിട്ടുള്ളത്.ബ്രസീലിനെ സംബന്ധിച്ചിടത്തോളം നെയ്മറുടെ പരിക്ക് തിരിച്ചടിയാണ്. അടുത്ത കോപ്പ അമേരിക്കയിലെങ്കിലും നെയ്മർ ഉണ്ടാകുമോ എന്നതാണ് ഇപ്പോൾ ആരാധകർ ഉറ്റുനോക്കുന്ന കാര്യം.

Leave a Reply

Your email address will not be published. Required fields are marked *