നെയ്മറുടെ പരിക്ക് ഗുരുതരമാണോ? പുതിയ അപ്ഡേറ്റ് നൽകി ടിറ്റെ!
ഖത്തർ വേൾഡ് കപ്പിൽ നടന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ മികച്ച വിജയം നേടാൻ ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലിന് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സെർബിയയെ ബ്രസീൽ പരാജയപ്പെടുത്തിയത്.റിച്ചാർലീസണാണ് ബ്രസീലിന്റെ രണ്ട് ഗോളുകളും നേടിയിട്ടുള്ളത്.രണ്ടാം പകുതിയിൽ ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ബ്രസീൽ നടത്തിയിട്ടുള്ളത്.
പക്ഷേ സൂപ്പർതാരം നെയ്മർ ജൂനിയറുടെ കാര്യത്തിൽ ആരാധകർക്ക് ആശങ്കയുണ്ട്.ആങ്കിൾ ഇഞ്ചുറി ഏറ്റതിനാൽ നെയ്മറെ പരിശീലകൻ പിൻവലിക്കുകയായിരുന്നു.79ആം മിനുട്ടിലാണ് നെയ്മർ കളം വിട്ടത്. താരത്തിന്റെ പരിക്ക് ഗുരുതരമാണോ എന്നാണ് ആരാധകർക്കറിയേണ്ടത്.
ഈ വിഷയത്തിൽ ഇപ്പോൾ ബ്രസീലിന്റെ പരിശീലകനായ ടിറ്റെ അപ്ഡേറ്റ് നൽകിയിട്ടുണ്ട്. നെയ്മർ വേൾഡ് കപ്പിൽ കളിക്കുക തന്നെ ചെയ്യും എന്നാണ് ബ്രസീൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🎙Tite:
— Brasil Football 🇧🇷 (@BrasilEdition) November 24, 2022
“You can be sure: Neymar will play in the World Cup. You can be absolutely sure of this, Neymar will play in the World Cup!” pic.twitter.com/ExyjZfYYUf
” നിങ്ങൾക്ക് ഒരു കാര്യം ഉറപ്പിക്കാം. നെയ്മർ ഈ വേൾഡ് കപ്പിൽ കളിക്കുക തന്നെ ചെയ്യും.ഇക്കാര്യത്തിൽ നിങ്ങൾ തീർച്ചപ്പെടുത്തുക. നെയ്മറെ നിങ്ങൾക്ക് വേൾഡ് കപ്പിൽ കാണാൻ സാധിക്കുക തന്നെ ചെയ്യും ” ടിറ്റെ പറഞ്ഞു.
ഏതായാലും നെയ്മറുടെ പരിക്കു വലിയ ഗുരുതരമല്ല എന്ന് തന്നെയാണ് ടിറ്റെയുടെ വാക്കുകളിൽ നിന്നും നമുക്കിപ്പോൾ വ്യക്തമാവുന്നത്. പക്ഷേ അടുത്ത മത്സരത്തിൽ നെയ്മർ കളിക്കുമോ എന്നുള്ളത് വ്യക്തമല്ല. തിങ്കളാഴ്ച രാത്രിയാണ് ബ്രസീലിന്റെ അടുത്ത മത്സരം നടക്കുന്നത്.