നെയ്മറുടെ പകരക്കാരൻ ഫ്രഡ്, ബ്രസീലിന്റെ സാധ്യത ഇലവൻ ഇതാ!

ഖത്തർ വേൾഡ് കപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിനു വേണ്ടി ലാറ്റിന മേരിക്കൻ വമ്പൻമാരായ ബ്രസീൽ ഇന്ന് കളത്തിലേക്ക് ഇറങ്ങുകയാണ്. യൂറോപ്പ്യൻ ശക്തികളായ സ്വിറ്റ്സർലാൻഡാണ് ബ്രസീലിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30നാണ് ഈയൊരു മത്സരം നടക്കുക.

കഴിഞ്ഞ സെർബിയക്കെതിരുള്ള മത്സരത്തിൽ രണ്ട് ഗോളിന്റെ വിജയം നേടാൻ കഴിഞ്ഞത് ബ്രസീലിന് സന്തോഷം നൽകുന്ന കാര്യമാണ്.പക്ഷേ പരിക്കു മൂലം നെയ്മർ ജൂനിയർ,ഡാനിലോ എന്നിവരെ ബ്രസീലിന് നഷ്ടമായിരുന്നു.ഇവർക്ക് പകരം ആരിറങ്ങും എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ബ്രസീലിയൻ മാധ്യമങ്ങൾ നൽകുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം നെയ്മർക്ക് പകരക്കാരനായി കൊണ്ട് ഫ്രഡ്‌ ആണ് വരിക. അതായത് കഴിഞ്ഞ മത്സരത്തിൽ നെയ്മർ കളിച്ച റോളിൽ പക്കേറ്റ കളിക്കുകയും പക്കേറ്റ കളിച്ച റോളിൽ ഫ്രഡ്‌ കളിക്കുകയും ചെയ്യും.റോഡ്രിഗോക്ക് സാധ്യതകൾ കൽപ്പിക്കപ്പെട്ടിരുന്നുവെങ്കിലും ടിറ്റെ ഫ്രഡിനെയാണ് പരിശീലനത്തിൽ ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

അതേസമയം റൈറ്റ് വിങ്ങ് ബാക്ക് പൊസിഷനിൽ ഡാനിലോയുടെ സ്ഥാനത്ത് എഡർ മിലിട്ടാവോയാണ് കളിക്കുക. ഇന്നത്തെ ബ്രസീലിന്റെ സാധ്യത ഇലവൻ താഴെ നൽകുന്നു.

Alisson, Éder Militão, Marquinhos, Thiago Silva, Alex Sandro; Casemiro, Fred, Lucas Paquetá, Raphinha, Vini Jr, Richarlison

Leave a Reply

Your email address will not be published. Required fields are marked *