നെയ്മറുടെ കാര്യത്തിൽ ആശങ്കയുണ്ട് : തുറന്ന് പറഞ്ഞ് ടിറ്റെ!

വേൾഡ് കപ്പ് യോഗ്യതാ മത്സരത്തിൽ ചിലിയെയാണ് ബ്രസീൽ ഇനി നേരിടുക. ഈ മത്സരത്തിൽ സൂപ്പർ താരം നെയ്മർ ജൂനിയർ കളിക്കുമെന്നുള്ളത് ഉറപ്പായിട്ടുണ്ട്. പരിക്കുമൂലം കഴിഞ്ഞ കുറച്ചു മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു. മാത്രമല്ല സമീപകാലത്ത് നിരവധി വിമർശനങ്ങൾ നെയ്മർക്ക് ഏൽക്കേണ്ടി വരുന്നുണ്ട്.

അതുകൊണ്ടുതന്നെ നെയ്മർ ഒരു സമ്മർദ്ദമേറിയ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് എന്നുള്ള കാര്യം ബ്രസീലിയൻ പരിശീലകനായ ടിറ്റെ തുറന്ന് പറഞ്ഞിട്ടുണ്ട്. നെയ്മറുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ടിറ്റെ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങൾക്ക് നെയ്മറുടെ കാര്യത്തിൽ പൊതുവായ ചില ആശങ്കകളുണ്ട്.പക്ഷെ അതെല്ലാം ലോക്കർ റൂമിൽ ഒതുങ്ങുന്നവയാണ്.ഞാൻ ഒരു താരമാണെങ്കിൽ, എന്റെ പരിശീലകൻ എന്റെ പ്രശ്നങ്ങൾ പരസ്യപ്പെടുത്തിയാൽ ഞാൻ തീർച്ചയായും ദേഷ്യപ്പെടും. അതുതന്നെയാണ് നെയ്മറുടെ കാര്യത്തിലും.ഞാൻ എന്റെ താരങ്ങളുടെ പ്രശ്നങ്ങൾ പരസ്യമാക്കാൻ പോകുന്നില്ല. യാഥാർത്ഥ്യമെന്തെന്നാൽ ക്ലബ്ബും രാജ്യം വ്യത്യസ്തമാണ് എന്നുള്ളതാണ്. പല താരങ്ങളും തങ്ങളുടെ ക്ലബ്ബുകളിൽ ബുദ്ധിമുട്ടേറിയ സമയത്തിലൂടെ കടന്നുപോകുന്നുണ്ട്, മറ്റു ചില താരങ്ങൾ നല്ല നിലയിലുമാണ്. സമ്മർദമുള്ള സമയത്ത് കളിച്ചു പരിചയമുള്ള താരമാണെന്ന്. ഇപ്പോൾ ഞങ്ങൾക്ക് സമ്മർദ്ദമുണ്ട്. പക്ഷേ പുറത്തുനിന്നും സമ്മർദ്ദമുണ്ടാക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല ” ഇതാണ് ടിറ്റെ പറഞ്ഞിട്ടുള്ളത്.

അതേസമയം നെയ്മറുടെ റോളിനെ കുറിച്ചും ടിറ്റെ ചില കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്.ഫാൾസ് നയൻ ആയിക്കൊണ്ട് നെയ്മറെ തളച്ചിടുകയില്ലെന്നും കളത്തിൽ അദ്ദേഹത്തിന് സ്വാതന്ത്രം നൽകുമെന്നുമാണ് ടിറ്റെ പറഞ്ഞിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *