നെയ്മറുടെ അഭിപ്രായത്തോട് യോജിച്ച് ടിറ്റെ!
ഇന്നലെ ഖത്തർ വേൾഡ് കപ്പിൽ നടന്ന മത്സരത്തിൽ സ്വിറ്റ്സർലാൻഡിനെ പരാജയപ്പെടുത്താൻ വമ്പൻമാരായ ബ്രസീലിന് സാധിച്ചിരുന്നു.ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീൽ വിജയിച്ചിട്ടുള്ളത്. സൂപ്പർ താരം കാസമിറോയുടെ ഗോളാണ് ബ്രസീലിനെ വിജയം സമ്മാനിച്ചിട്ടുള്ളത്. ഇതോടെ ബ്രസീൽ പ്രീ ക്വാർട്ടറിൽ പ്രവേശിക്കുകയും ചെയ്തു.
ഈ മത്സരത്തിലെ വിജയത്തിന് ശേഷം സൂപ്പർ താരം നെയ്മർ ജൂനിയർ തന്റെ ട്വിറ്ററിൽ ഒരു അഭിപ്രായം പങ്കുവെച്ചിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർ കാസമിറോയാണ് എന്നായിരുന്നു നെയ്മർ കുറിച്ചിരുന്നത്. ഈ അഭിപ്രായത്തോട് ഇപ്പോൾ ബ്രസീലിന്റെ പരിശീലകനായ ടിറ്റെ യോജിച്ചിട്ടുണ്ട്.അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
CASEMIRO É O MELHOR VOLANTE DO MUNDO, NÉ, TITE?! 🤪🔥🛞 O treinador da #SeleçãoBrasileira foi no embalo da postagem do Neymar! Quem discorda é maluco! 😂🇧🇷 #TNTSportsNoQatar pic.twitter.com/nD5jqMiBLk
— TNT Sports BR (@TNTSportsBR) November 28, 2022
” ഞാൻ എപ്പോഴും ഓരോ വ്യക്തികളുടെയും അഭിപ്രായങ്ങളെ ബഹുമാനിക്കാറുണ്ട്. അതേക്കുറിച്ച് ഞാൻ അഭിപ്രായങ്ങളൊന്നും പറയാറില്ല. പക്ഷേ ഒരു അഭിപ്രായത്തിന്മേൽ മറ്റൊരു അഭിപ്രായം പറയാൻ ഞാൻ ഇന്ന് എന്നെ തന്നെ അനുവദിക്കുകയാണ്. തീർച്ചയായും നെയ്മറുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു ” ഇതാണ് ടിറ്റെ പറഞ്ഞിട്ടുള്ളത്.
ഏതായാലും ഈ വേൾഡ് കപ്പിൽ ഇതുവരെ ഗോളുകൾ ഒന്നും ബ്രസീലിന് വഴങ്ങേണ്ടി വന്നിട്ടില്ല. മാത്രമല്ല എതിരാളികൾക്ക് വലിയ രൂപത്തിൽ ബ്രസീലിനെ പരീക്ഷിക്കാനും കഴിഞ്ഞിട്ടില്ല.ഇനി അടുത്ത മത്സരത്തിൽ കാമറൂൺ ആണ് ബ്രസീലിന്റെ എതിരാളികൾ.