നെയ്മറും റഫീഞ്ഞയും : ടിറ്റെയുടെ പുതിയ മുന്നേറ്റനിര ഇങ്ങനെ!
ഈ മാസം നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഒരുക്കത്തിലാണ് വമ്പൻമാരായ ബ്രസീൽ. ഈ മാസം രണ്ട് മത്സരങ്ങളാണ് ബ്രസീൽ കളിക്കുന്നത്. ആദ്യം കൊളംബിയക്കെതിരെയും പിന്നീട് അർജന്റീനക്കെതിരെയുമാണ് ബ്രസീലിന്റെ മത്സരങ്ങൾ.
ഈ മത്സരങ്ങളിൽ ബ്രസീലിന്റെ മുന്നേറ്റനിരയിൽ നെയ്മർ-റഫീഞ്ഞ കൂട്ടുകെട്ട് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ യോഗ്യത മത്സരങ്ങളിൽ ബ്രസീലിനായി അരങ്ങേറ്റം കുറിച്ച റഫീഞ്ഞ തകർപ്പൻ പ്രകടനമാണ് കാഴ്ച്ചവെച്ചിരുന്നത്.ബ്രസീലിനായി മൂന്ന് മത്സരങ്ങൾ മാത്രം കളിച്ച റഫീഞ്ഞ 2 ഗോളുകളും 2 അസിസ്റ്റുകളും ഇതിനോടകം നേടിക്കഴിഞ്ഞു.
Radar da Seleção: Neymar e Raphinha, novo ataque de Tite, voltam a marcar em fim de semana de homenagenshttps://t.co/TBaJceWIMg
— ge (@geglobo) November 9, 2021
കൂടാതെ ലീഡ്സിനായി കളിച്ച അവസാനമത്സരത്തിലും റഫീഞ്ഞ ഗോൾ നേടിയിരുന്നു.ഈ പ്രീമിയർ ലീഗിൽ 5 ഗോളുകൾ താരം സ്വന്തമാക്കി കഴിഞ്ഞു. അതേസമയം നെയ്മർ ജൂനിയറും ഫോമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. കഴിഞ്ഞ പിഎസ്ജിയുടെ മത്സരത്തിൽ ഇരട്ട ഗോളുകളാണ് നെയ്മർ നേടിയിരുന്നത്. കരിയറിൽ 401 ഗോളുകൾ നെയ്മർ പൂർത്തിയാക്കുകയും ചെയ്തു. കൂടാതെ റഫീഞ്ഞയും നെയ്മറും ആ ഗോളുകൾ അന്തരിച്ച മരിലിയക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു.
നെയ്മർ-റഫീഞ്ഞ കൂട്ടുകെട്ടിൽ കഴിഞ്ഞ ഉറുഗ്വക്കെതിരെയുള്ള മത്സരത്തിൽ ഒരു ഗോൾ പിറന്നിരുന്നു. രണ്ട് പേരും മികച്ച ഒത്തിണക്കം കാണിക്കുന്നത് കൊണ്ട് ഇരുവരും ആദ്യ ഇലവനിൽ ഉണ്ടാവും. കൂടാതെ ഗബ്രിയേൽ ജീസസ്, എവെർട്ടൻ സെബോളിഞ്ഞ, വിനീഷ്യസ് ജൂനിയർ എന്നിവരാണ് മുന്നേറ്റനിര താരങ്ങൾ ഉള്ളത്. ഇതിൽ വിനീഷ്യസ് തകർപ്പൻ ഫോമിലാണ് ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. ഏതായാലും നെയ്മർക്കും റഫീഞ്ഞക്കുമൊപ്പം ടിറ്റെ ആരെയായിരിക്കും പരീക്ഷിക്കുക എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.