നെയ്മറും എസ്റ്റവായോയും ഒരുപാട് സാമ്യതകൾ ഉണ്ട്:ഫെലിപേ ആൻഡേഴ്സൺ വിശദീകരിക്കുന്നു!

ബ്രസീലിന് ഒരുപാട് പ്രതീക്ഷകൾ നൽകുന്ന താരമാണ് എസ്റ്റവായോ വില്യൻ.സമീപകാലത്ത് മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. കഴിഞ്ഞ ഇക്വഡോറിനെതിരെയുള്ള മത്സരത്തിൽ വില്യൻ ബ്രസീൽ ടീമിന് വേണ്ടി അരങ്ങേറ്റം നടത്തിയിരുന്നു.17 കാരനായ താരത്തെ ബ്രസീലിന്റെ ഭാവിയായി കൊണ്ടാണ് പലരും വിലയിരുത്തുന്നത്.

ഫെലിപേ ആൻഡേഴ്സൺ നിലവിൽ ക്ലബ്ബിൽ വില്യനൊപ്പം കളിക്കുന്ന താരമാണ്. മുൻപ് സാൻഡോസിൽ വച്ചുകൊണ്ട് നെയ്മർ ജൂനിയർക്കൊപ്പം കളിച്ചിട്ടുള്ള താരം കൂടിയാണ് ആൻഡേഴ്സൺ. ഈ രണ്ടു താരങ്ങൾക്കും ഒരുപാട് സാമ്യതകൾ ഉണ്ടെന്ന് ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ എസ്റ്റവായോയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അദ്ദേഹം പറയുകയും ചെയ്തിട്ടുണ്ട്. ആൻഡേഴ്സന്റെ വാക്കുകൾ ഇങ്ങനെയാണ്.

“നെയ്മർക്കും എസ്റ്റവായോ വില്യനും ഒരുപാട് സാമ്യതകൾ ഉണ്ട്. ഓരോ മത്സരങ്ങളിലും എസ്റ്റവായോ എങ്ങനെയാണ് അത്ഭുതപ്പെടുത്തുന്നത് എന്നത് അദ്ദേഹത്തിന്റെ ടാലെന്റിന്റെ ഉദാഹരണമാണ്.തന്റെ വളർച്ച കാലഘട്ടത്തിലാണ് അദ്ദേഹം ഉള്ളത്.ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് ആർക്കും അറിയില്ല.പരിധികൾ ഇല്ലാത്ത താരമാണ് അദ്ദേഹം.നന്നായി ഹാർഡ് വർക്ക് ചെയ്യുന്നു, എല്ലാം മനസ്സിലാക്കുന്നു, എല്ലാം പഠിക്കുന്നു, അതെല്ലാം പ്രാവർത്തികമാക്കുന്നു എന്നതൊക്കെ അദ്ദേഹത്തിൽ കാണാൻ കഴിയും. കളിക്കളത്തിൽ നല്ല വേഴ്സാറ്റിലിറ്റി ഉള്ള താരമാണ് അദ്ദേഹം. പന്ത് നഷ്ടമായി കഴിഞ്ഞാൽ നിരാശപ്പെട്ട് നിൽക്കുന്ന താരമല്ല എസ്റ്റവായോ. വളരെയധികം പേഴ്സണാലിറ്റി ഉണ്ട് അദ്ദേഹത്തിന്. നെയ്‌മർക്കും അദ്ദേഹത്തിന് ഒരുപാട് സാമ്യതകൾ ഉണ്ട്. പരിമിതികൾ ഇല്ലാത്ത താരങ്ങളാണ് ഇവർ “ഇതാണ് ആൻഡേഴ്സൺ പറഞ്ഞിട്ടുള്ളത്.

നാളെ നടക്കുന്ന മത്സരത്തിൽ ബ്രസീലും പരാഗ്വയും തമ്മിലാണ് ഏറ്റുമുട്ടുക. നാളെ രാവിലെ ഇന്ത്യൻ സമയം ആറുമണിക്കാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിലും എസ്റ്റവായോക്ക് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *