നെയ്മറില്ലെങ്കിലും അവർക്ക് മൂന്നു ടീമിറക്കാനുള്ള താരങ്ങളുണ്ടല്ലോ? പ്രശംസിച്ച് സ്വിസ് പരിശീലകൻ.
വേൾഡ് കപ്പിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിൽ ഇന്ന് ബ്രസീലിന്റെ എതിരാളികൾ സ്വിറ്റ്സർലൻഡ് ആണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30നാണ് ഈയൊരു മത്സരം നടക്കുക.ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ ബ്രസീലിന് പ്രീ ക്വാർട്ടർ പ്രവേശനം ഉറപ്പാക്കാൻ സാധിക്കും.
അതേസമയം സൂപ്പർ താരം നെയ്മർ ജൂനിയറുടെ അഭാവത്തിലാണ് ബ്രസീൽ ഇന്ന് കളത്തിലേക്ക് ഇറങ്ങുക. പരിക്ക് മൂലമാണ് നെയ്മർക്ക് ഇന്നത്തെ മത്സരം നഷ്ടമാവുക. ഇതേക്കുറിച്ച് സ്വിസ് പരിശീലകനായ മുറാത്ത് യാക്കിനോട് മാധ്യമപ്രവർത്തകർ ചോദിക്കപ്പെട്ടിരുന്നു. നെയ്മർ ഇല്ലെങ്കിലും ബ്രസീലിന് മൂന്ന് ടീം ഇറക്കാനുള്ള താരങ്ങൾ ഉണ്ടല്ലോ എന്നാണ് ഇദ്ദേഹം പ്രതികരിച്ചിട്ടുള്ളത്.സ്വിസ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
🚨Globo:
— Brasil Football 🇧🇷 (@BrasilEdition) November 27, 2022
The expected Brazil XI to face Switzerland. pic.twitter.com/0TKx7nsgya
‘ എല്ലാവരും നല്ല രൂപത്തിൽ പരിക്കുകൾ ഒന്നുമില്ലാതെ കളിക്കുന്നത് കാണാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. പക്ഷേ ബ്രസീൽ മികച്ച ഫോമിലാണ്. നെയ്മർ കളിക്കുന്നില്ലെങ്കിലും അവർക്ക് മൂന്ന് ടീം ഇറക്കാനുള്ള താരങ്ങളുണ്ട്.പക്ഷേ ഞങ്ങൾ ഫോക്കസ് ചെയ്യേണ്ടതുണ്ട്.ബ്രസീൽ വളരെയധികം ഹൈ ലെവലിൽ ഉള്ള ഒരു ടീമാണ് ” ഇതാണ് സ്വിസ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ മത്സരത്തിൽ സെർബിയക്കെതിരെ മികച്ച പ്രകടനം നടത്തി കൊണ്ടാണ് ബ്രസീൽ വിജയം സ്വന്തമാക്കിയിട്ടുള്ളത്.അതേസമയം കാമറൂണിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചു കൊണ്ടാണ് സ്വിറ്റ്സർലാൻഡ് ഈ മത്സരത്തിനു വരുന്നത്.