നിങ്ങൾ ക്രിസ്റ്റ്യാനോയെ ഇഷ്ടെപ്പെടുന്നെങ്കിൽ മെസ്സിയെ വെറുക്കേണ്ട കാര്യമില്ല: CR7

കഴിഞ്ഞ 15 വർഷത്തോളം ഫുട്ബോൾ ലോകം അടക്കി ഭരിച്ച രണ്ട് ഇതിഹാസങ്ങളാണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഒരു ഘട്ടത്തിൽ ഇരുവരും തമ്മിലുള്ള പോരാട്ടം അതിന്റെ പാരമ്യതയിലായിരുന്നു. പക്ഷേ സമീപകാലത്ത് റൊണാൾഡോയെ മറികടക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്.ബാലൺഡി’ഓറിന്റെ കണക്കിലും വേൾഡ് കപ്പിന്റെ കണക്കിലുമൊക്കെ ലയണൽ മെസ്സി റൊണാൾഡോക്ക് മേൽ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്.

ഏതായാലും ക്രിസ്റ്റ്യാനോ- മെസ്സി റിവൽറി ഫുട്ബോൾ ലോകത്ത് അതിപ്രശസ്തമാണ്. ഈ റിവല്‍റിയെ കുറിച്ച് റൊണാൾഡോയോട് ചോദിക്കപ്പെട്ടിരുന്നു.എന്നാൽ റിവൽറിയെല്ലാം അവസാനിച്ചു കഴിഞ്ഞു എന്നാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്. നിങ്ങൾക്ക് ക്രിസ്റ്റ്യാനോയെ ഇഷ്ടപ്പെടണമെങ്കിൽ മെസ്സിയെ വെറുക്കേണ്ട കാര്യമില്ലെന്നും ക്രിസ്റ്റ്യാനോ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നിങ്ങൾക്ക് ക്രിസ്റ്റ്യാനോയെ ഇഷ്ടപ്പെടണമെങ്കിൽ മെസ്സിയെ വെറുക്കണം എന്നില്ല.രണ്ടുപേരും ഫുട്ബോൾ ഹിസ്റ്ററിയെ മാറ്റിയവരാണ്.റെസ്പെക്ട് നേടിയവരുമാണ്.റിവൽറി അവസാനിച്ചു കഴിഞ്ഞിട്ടുണ്ട്. അവരവരുടെ ലീഗുകളിൽ നല്ല രൂപത്തിൽ മുന്നോട്ടുപോകുന്നു.ഞങ്ങൾ രണ്ടുപേരും സുഹൃത്തുക്കളാണ് എന്ന് ഞാൻ പറയില്ല. പക്ഷേ ഞങ്ങൾ പരസ്പരം ബഹുമാനിക്കുന്നുണ്ട് ” ക്രിസ്റ്റ്യാനോ പറഞ്ഞു.

മെസ്സി നിലവിൽ അമേരിക്കൻ ലീഗിലാണ് കളിക്കുന്നതെങ്കിൽ റൊണാൾഡോ നിലവിൽ സൗദി ലീഗിലാണ് കളിക്കുന്നത്. കഴിഞ്ഞ ദിവസം ബാലൺഡി’ഓർ നോമിനേഷൻ ലിസ്റ്റ് പ്രഖ്യാപിച്ചപ്പോൾ മെസ്സിക്ക് ഇടം നേടാൻ കഴിഞ്ഞിരുന്നു,റൊണാൾഡോ പുറത്താവുകയും ചെയ്തിരുന്നു. മെസ്സിക്ക് തന്നെയാണ് പുരസ്കാര സാധ്യത കൽപ്പിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *