നിങ്ങൾക്ക്‌ സന്തോഷമായല്ലോ? അർജന്റീനയെ പിന്തുണച്ച ബ്രസീലിയൻ ആരാധകർക്കെതിരെ ആഞ്ഞടിച്ച് സിൽവ!

കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീന എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്രസീലിനെ കീഴടക്കിയത്. ബ്രസീലിന്റെ മണ്ണിൽ വെച്ച് തന്നെ കിരീടം ചൂടാനായത് അർജന്റീനക്ക്‌ ഇരട്ടിമധുരം നൽകുന്ന ഒന്നായിരുന്നു. എന്നാൽ ഈ ഫൈനലിൽ ബ്രസീലിയൻ ആരാധകരിൽ പലരും അർജന്റീനയെ പിന്തുണച്ചിരുന്നു. ബ്രസീലിലെ രാഷ്ട്രീയകാരണങ്ങളാലായിരുന്നു പലരും അർജന്റീനക്കൊപ്പവും മെസ്സിക്കൊപ്പവും നിന്നത്. എന്നാൽ ഈ ആരാധകർക്കെതിരെ രൂക്ഷമായ രീതിയിൽ പ്രതികരിച്ചിരിക്കുകയാണ് ബ്രസീലിയൻ നായകൻ തിയാഗോ സിൽവ.അർജന്റീനയെ പിന്തുണച്ചവർക്കൊക്കെ സന്തോഷമായില്ലേ എന്നും ഇനി ഞങ്ങളുടെ അടുത്തേക്ക് പോലും വരണ്ട എന്നാണ് തിയാഗോ സിൽവ പറഞ്ഞിട്ടുള്ളത്. തന്റെ ഇൻസ്റ്റാഗ്രാമിലാണ് സിൽവ ഇക്കാര്യം കുറിച്ചിട്ടുള്ളത്.

” ഒരിക്കലും വിട്ടു നൽകില്ലെന്ന വിശ്വാസവും ബുദ്ധിമുട്ടുകളെ തരണം ചെയ്യാനുള്ള കരുത്തും ലക്ഷ്യങ്ങൾ നേടാനുള്ള ശ്രദ്ധയുമാണ് വേണ്ടത്.കിരീടം നേടിയ ഞങ്ങളുടെ എതിരാളികളെ ഞങ്ങൾ അഭിനന്ദിക്കുന്നു.ഇപ്പോൾ ഞങ്ങളുടെ ബാറ്ററികൾ റീചാർജ് ചെയ്യാനും കരുത്തോടെ തിരിച്ചു വരാനുമുള്ള സമയമാണ്.ഞങ്ങളെ പിന്തുണച്ച് ഞങ്ങൾക്ക്‌ വേണ്ടി ബുദ്ധിമുട്ട് അനുഭവിച്ച എല്ലാവർക്കും ഞാൻ നന്ദി പറയുന്നു.നിങ്ങളെ ദൈവം അനുഗ്രഹിക്കും. പിന്നെ…ഞങ്ങൾക്കെതിരെ നിന്നവരോടാണ്.. നിങ്ങൾക്ക്‌ സന്തോഷമായെന്ന് ഞാൻ കരുതുന്നു..ഇനി നിങ്ങളുടെ ഉദ്ദേശലക്ഷ്യത്തിന് വേണ്ടി സുഹൃത്തുക്കളെ പോലെ നടിച്ചു കൊണ്ട് ഞങ്ങളുടെ അടുത്ത് പോലും വരേണ്ടതില്ല ” ഇതാണ് തിയാഗോ സിൽവ കുറിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *