നാല് പേരെ സ്‌ക്വാഡിൽ നിന്ന് തന്നെ ഒഴിവാക്കും,ടീമിൽ മാറ്റം വരുത്താൻ ടിറ്റെ!
കഴിഞ്ഞ ദിവസം നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ബ്രസീൽ സൗത്ത് കൊറിയയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം നെയ്മർ ജൂനിയർ ഇരട്ട ഗോളുകൾ നേടിയപ്പോൾ ശേഷിച്ച ഗോളുകൾ കൂട്ടിഞ്ഞോ,റിച്ചാർലീസൺ,ജീസസ് എന്നിവരാണ് നേടിയിട്ടുള്ളത്. ഇനി ജപ്പാനെതിരെയാണ് ബ്രസീൽ അടുത്ത മത്സരം കളിക്കുക. ജൂൺ ആറാം തീയതി ഇന്ത്യൻ സമയം വൈകീട്ട് 3:30-നാണ് ഈയൊരു മത്സരം അരങ്ങേറുക.
ഈ മത്സരത്തിനുള്ള ആദ്യ ഇലവനിൽ മാറ്റങ്ങൾ നടത്തുമെന്നുള്ള കാര്യം ബ്രസീലിന്റെ പരിശീലകനായ ടിറ്റെ പറഞ്ഞിരുന്നു. എന്നാൽ പൂർണ്ണമായും മാറ്റങ്ങൾ നടത്താൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് ടിറ്റെ അറിയിച്ചിരുന്നു. അതേസമയം ഏത് രൂപത്തിലുള്ള മാറ്റങ്ങളായിരിക്കുമെന്നുള്ളത് ടിറ്റെ വ്യക്തമാക്കിയിട്ടില്ല.
എന്നാൽ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ ചില കാര്യങ്ങൾ പങ്കു വെച്ചിട്ടുണ്ട്. അതായത് സൂപ്പർതാരം വിനീഷ്യസ് ജൂനിയറിന് ആദ്യ ഇലവനിൽ ഇടം ലഭിച്ചേക്കും. മാത്രമല്ല അലക്സ് സാൻഡ്രോക്ക് പകരമായി കൊണ്ട് ഗില്ലർമെ അരാന,അലക്സ് ടെല്ലസ് എന്നിവരെയും പരിഗണിച്ചേക്കും.
Tite planeja mudanças no próximo amistoso da Seleção e terá de cortar quatro convocados de novo
— ge (@geglobo) June 2, 2022
Técnico fala em manter padrão, mas quer dar chance a novos atletas contra o Japão, na segunda https://t.co/XisWEEbbox
അതേസമയം നിലവിൽ ബ്രസീലിന്റെ സ്‌ക്വാഡിൽ ഉള്ളത് 27 താരങ്ങളാണ്. എന്നാൽ നിയമ പ്രകാരം 23 താരങ്ങളെ മാത്രമേ ഒരു മത്സരത്തിനുള്ള സ്‌ക്വാഡിൽ ഉൾപ്പെടുത്താൻ അനുമതിയുള്ളൂ. അതുകൊണ്ടുതന്നെ കഴിഞ്ഞ മത്സരത്തിൽ നാല് താരങ്ങളെ സ്‌ക്വാഡിൽ നിന്ന് തന്നെ കട്ട് ചെയ്തിരുന്നു.പരിക്കുള്ള ഗബ്രിയേൽ മഗല്ലസ്, ടീമിനൊപ്പം വൈകി ചേർന്ന മിലിറ്റാവോ,ഡാനിലോ, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവരെയായയിരുന്നു ടിറ്റെ സ്‌ക്വാഡിൽ നിന്നും ഒഴിവാക്കിയിരുന്നത്. അതേസമയം ജപ്പാനെതിരെയും നാലു താരങ്ങളെ ടിറ്റെക്ക് ബെഞ്ചിൽ നിന്നും മാറ്റി നിർത്തേണ്ടി വരും.
ഏതായാലും വേൾഡ് കപ്പിന് മുന്നേ ടിറ്റെക്ക് പരീക്ഷണങ്ങൾ നടത്താനുള്ള അവസാന അവസരങ്ങളാണിത്. അതുകൊണ്ടുതന്നെ കൂടുതൽ പേർക്ക് അവസരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.