നാണക്കേട് :എംബപ്പേയുടെ പ്രകടനത്തിനെതിരെ റിയോളോ

ഈ ഇന്റർനാഷണൽ ബ്രേക്കിൽ രണ്ട് മത്സരങ്ങളാണ് ഫ്രാൻസ് കളിച്ചിട്ടുള്ളത്.ആദ്യത്തെ മത്സരത്തിൽ ജർമ്മനിയോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അവർ പരാജയപ്പെട്ടു. രണ്ടാമത്തെ മത്സരത്തിൽ ചിലിയെ തോൽപ്പിക്കാൻ ഫ്രാൻസിന് സാധിക്കുകയായിരുന്നു.രണ്ടിനെതിരെ 3 ഗോളുകൾക്കായിരുന്നു അവരുടെ വിജയം. ഈ രണ്ടു മത്സരങ്ങളിൽ നിന്ന് ഗോളുകൾ ഒന്നും നേടാൻ ഫ്രഞ്ച് ക്യാപ്റ്റനായ കിലിയൻ എംബപ്പേക്ക് സാധിച്ചിരുന്നില്ല.

ഇക്കാര്യത്തിൽ താരത്തിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് ഫുട്ബോൾ നിരീക്ഷകനായ ഡാനിയൽ റിയോളോ രംഗത്ത് വന്നിട്ടുണ്ട്.എംബപ്പേയുടെ പ്രകടനം നാണക്കേട് ഉണ്ടാക്കുന്നതാണ് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.എംബപ്പേയുടെ പത്രസമ്മേളനം മികച്ചതും പ്രകടനം മോശമായിരുന്നു എന്നുമാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.റിയോളോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഫ്രഞ്ച് ദേശീയ ടീമിലെ ഈ രണ്ട് മത്സരങ്ങളിൽ അദ്ദേഹം മോട്ടിവേറ്റഡ് ആയിരുന്നില്ല.മത്സരങ്ങളിൽ അദ്ദേഹം ഗോസ്റ്റ് ആയി മാറുകയായിരുന്നു.അത് നോർമലായ കാര്യമല്ല.നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണ്.എംബപ്പേയിൽ നിന്നും ഇത് ഉണ്ടാവാൻ പാടില്ല. ഫ്രഞ്ച് ദേശീയ ടീമിലേക്ക് വരുമ്പോൾ തുടക്കം തൊട്ട് അവസാനം വരെ മികച്ച രൂപത്തിൽ കളിക്കേണ്ടതുണ്ട്.ഒരിക്കലും ഗോസ്റ്റ് ആവാൻ പാടില്ല.അദ്ദേഹം ക്യാപ്റ്റനാണ്.കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മോശം പ്രകടനമാണ് അദ്ദേഹം നടത്തിയത്. ഞാൻ അത് ഇഷ്ടപ്പെടുന്നില്ല. എല്ലാ നിലക്കും അദ്ദേഹം പരാജയമായിരുന്നു. പത്രസമ്മേളനം മികച്ചതായിരുന്നു, പ്രകടനം മോശമായിരുന്നു” ഇതാണ് റിയോളോ പറഞ്ഞിട്ടുള്ളത്

പിഎസ്ജിക്ക് വേണ്ടി മോന്റ്പെല്ലിയറിനെതിരെ ഹാട്രിക് കരസ്ഥമാക്കിയതിനുശേഷം ആയിരുന്നു അദ്ദേഹം ഫ്രഞ്ച് ടീമിനോടൊപ്പം എത്തിയത്.എന്നാൽ ആ മികവ് പുറത്തെടുക്കാൻ അദ്ദേഹം കഴിഞ്ഞില്ല. 24 കോളുകൾ ഫ്രഞ്ച് ലീഗിലും 6 ഗോളുകൾ ചാമ്പ്യൻസ് ലീഗിലും ഈ സീസണിൽ നേടാൻ എംബപ്പേക്ക് സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *