നമ്മൾ സ്വർണ്ണത്തൊട്ടിലല്ല ജനിച്ചത്: 4 വയസ്സുകാരനായ സഹോദരന് എൻഡ്രിക്കിന്റെ ഹൃദയസ്പർശിയായ സന്ദേശം!

ഫുട്ബോൾ ലോകത്തെ യുവ പ്രതിഭകളിൽ ഏറ്റവും കൂടുതൽ തിളങ്ങിനിൽക്കുന്ന താരങ്ങളിൽ ഒരാളാണ് ബ്രസീലിയൻ താരമായ എൻഡ്രിക്ക്. കഴിഞ്ഞ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ ബ്രസീലിന്റെ വിജയ ഗോൾ നേടിയത് എൻഡ്രിക്കായിരുന്നു. നിലവിൽ ബ്രസീലിയൻ ക്ലബ്ബായ പാൽമിറാസിന്റെ താരമാണ് അദ്ദേഹം.ഈ സീസണിന് ശേഷം അദ്ദേഹം റയൽ മാഡ്രിഡിനൊപ്പം ജോയിൻ ചെയ്യും.

വളരെയധികം കഷ്ടപ്പാടുകളിലൂടെ വളർന്നുവന്ന ഒരു താരമാണ് എൻഡ്രിക്ക്. അതെല്ലാം ഓർമ്മിച്ചെടുത്തുകൊണ്ട് അദ്ദേഹം തന്റെ നാല് വയസ്സുകാരനായ സഹോദരന് ഒരു സന്ദേശം നൽകിയിട്ടുണ്ട്.അതിൽ താരം എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്.

“നമ്മൾ സ്വർണ്ണ തൊട്ടിലിൽ അല്ല ജനിച്ചത്.ഫുട്ബോളിന്റെ തൊട്ടിലിലാണ് നമ്മൾ ജനിച്ചത്.ആളുകൾ എന്നോട് എന്റെ പേര് ചോദിക്കുമ്പോൾ ഞാൻ സ്വയം അറ്റാക്കർ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ആളുകൾ എന്നെ പരിഹസിച്ച് ചിരിച്ചു. പക്ഷേ ഞാൻ സീരിയസായിരുന്നു.നീ ഈ ലെറ്റർ എന്നാണ് വായിക്കുക എന്നുള്ളത് എനിക്കറിയില്ല. നിനക്കിപ്പോൾ നാലു വയസ് മാത്രമാണ് പ്രായം. പക്ഷേ നമ്മുടെ ജീവിതം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്.

അടുത്ത കുറച്ചു മാസങ്ങൾക്കുള്ളിൽ ഞാൻ സ്പെയിനിലേക്ക് പോകും,റയൽ മാഡ്രിഡിന് വേണ്ടി കളിച്ചു തുടങ്ങും.ഞാൻ എപ്പോഴും പ്ലേ സ്റ്റേഷനിൽ തിരഞ്ഞെടുത്ത അതേ ടീം തന്നെ.നമ്മുടെ കുടുംബം കഴിഞ്ഞ ഒരുപാട് ജനറേഷനുകളായി ഫുട്ബോളിനെ പിന്തുടരുന്നവരാണ്.അവരെല്ലാം അവരുടെ സ്ഥിതിഗതികൾ മാറ്റുവാൻ ശ്രമിക്കുകയായിരുന്നു.പക്ഷേ ഇപ്പോൾ നിനക്ക് വേണ്ടതെല്ലാം നിനക്ക് ചെയ്യാം.ഇനി നമുക്ക് ബുദ്ധിമുട്ടേണ്ടി വരില്ല.ദൈവത്തോട് നന്ദി പറയുന്നു.നിനക്ക് വേണ്ടപോലെ ജീവിക്കാം.

പക്ഷേ നമ്മൾ എവിടെ നിന്നാണ് വന്നതെന്ന് മറക്കാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ നമുക്ക് തന്നെയാണ് നഷ്ടം.അതുകൊണ്ടാണ് നമ്മുടെ കുടുംബത്തിന്റെ ചരിത്രം ഒരു സമ്മാനമായി കൊണ്ട് ഞാൻ നിനക്ക് നൽകുന്നത്.പഴകിയ ഭക്ഷണങ്ങളായിരുന്നു നമ്മുടെ അമ്മ കഴിച്ചിരുന്നത്. ബാത്റൂമിൽ വെച്ച് അമ്മ ഒരുപാട് കരഞ്ഞിട്ടുണ്ട്.ടിക്കറ്റ് ബുത്തിൽ നമ്മുടെ അച്ഛൻ കിടന്നുറങ്ങിയിട്ടുണ്ട്.കൗച്ചിൽ കിടന്ന് അദ്ദേഹം കരഞ്ഞിട്ടുമുണ്ട്.ഇതെല്ലാം നീ നിന്റെ ഹൃദയത്തിൽ സൂക്ഷിക്കണം. ഞാൻ നിന്നെ ഒരുപാട് ഇഷ്ടപ്പെടുന്നു ” ഇതാണ് എൻഡ്രിക്ക് സഹോദരനുവേണ്ടി ഭാവിയിലേക്കായി എഴുതിയ കുറിപ്പ്.

നമ്മൾ വന്ന വഴി മറക്കരുത് എന്നാണ് എൻഡ്രിക്ക് അദ്ദേഹത്തോട് പറയുന്നത്. ഇനിയൊരിക്കലും നമുക്ക് ബുദ്ധിമുട്ടേണ്ടി വരില്ലെന്നും എൻഡ്രിക്ക് തന്റെ സഹോദരനെ അറിയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *