നമ്പർ നയൺ പൊസിഷൻ ലഭിച്ചതിൽ സന്തോഷം, ഡ്രീം ഇലവനെ കുറിച്ച് റൊണാൾഡോ പറയുന്നു !

കഴിഞ്ഞ ദിവസമായിരുന്നു ഫ്രാൻസ് ഫുട്ബോൾ എക്കാലത്തെയും മികച്ച ഇലവനെ തിരഞ്ഞെടുത്തത്. ബാലൺ ഡിയോർ ഡ്രീം ഇലവൻ എന്നായിരുന്നു ഫ്രാൻസ് ഫുട്ബോൾ ഇതിന് പേര് നൽകിയിരുന്നത്. സൂപ്പർ താരങ്ങളും ഇതിഹാസങ്ങളും ഈ ഇലവനിൽ ഉൾപ്പെട്ടിരുന്നു. ഇലവനിൽ നമ്പർ നയൺ പൊസിഷനിൽ ബ്രസീലിയൻ ഇതിഹാസതാരം റൊണാൾഡോയായിരുന്നു ഇടം പിടിച്ചത്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇടതും വലതുമായി ഇടം നേടി.ഇപ്പോഴിതാ നമ്പർ നയൺ പൊസിഷനിൽ സ്ഥാനം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് റൊണാൾഡോ. താൻ ഏറെ സ്നേഹിക്കുന്ന പൊസിഷൻ ലഭിച്ചതിൽ സന്തോഷം എന്നാണ് റൊണാൾഡോ പ്രസ്താവിച്ചത്. അതേസമയം സിനദിൻ സിദാനെ കുറിച്ച് മനസ്സ് തുറക്കാനും റൊണാൾഡോ മറന്നില്ല. ഇലവനിൽ സിദാന് ഇടം ലഭിച്ചിരുന്നില്ല.

” ചില സമയങ്ങളിൽ ഞാൻ സെക്കന്റ്‌ സ്‌ട്രൈക്കറായി കളിച്ചിട്ടുണ്ട്. പക്ഷെ ഞാൻ എപ്പോഴും മുൻഗണന നൽകിയിരുന്നത് മുന്നിൽ നിന്ന് കളിക്കാനായിരുന്നു. നമ്പർ 10 പൊസിഷനിൽ എനിക്ക് കളിക്കാൻ സാധിക്കുമായിരിക്കും. പക്ഷെ ഞാൻ ഏറ്റവും കൂടുതൽ അപകടകാരിയാവുന്ന പൊസിഷനായിരുന്നു ഞാൻ മുൻഗണന നൽകിയിരുന്നത്. ഞാൻ നമ്പർ നയൺ പൊസിഷനെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. അത്‌ ലഭിച്ചതിൽ ഞാൻ സന്തോഷവാനുമാണ് ” റൊണാൾഡോ പറഞ്ഞു.

” ഞാൻ പരിശീലനം നടത്തിയിട്ടുള്ളതിലും ഒപ്പം കളിച്ചിട്ടുമുള്ളതിലും വെച്ച് ഏറ്റവും മികച്ച താരമാണ് സിദാൻ. ഇപ്പോൾ അദ്ദേഹം പരിശീലകനാവുകയും മൂന്ന് ചാമ്പ്യൻസ് ലീഗ് നേടുകയും ചെയ്തു. കളിക്കാരനായ സിദാൻ ആണോ പരിശീലകനായ സിദാൻ ആണോ മികച്ചത് എന്ന് പറയാൻ എനിക്കിപ്പോൾ സാധ്യമല്ല ” റൊണാൾഡോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *