തുർക്കി കരുത്തർ, പക്ഷെ ഇറ്റലി തയ്യാറാണ് : കെയ്ലെനി!

അങ്ങനെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് യൂറോ കപ്പിന് ഇന്ന് തിരി തെളിയുകയാണ്. വമ്പൻമാരായ ഇറ്റലിയാണ് ആദ്യമത്സരത്തിൽ ബൂട്ടണിയുന്നത്. തുർക്കിയാണ് അസൂറിപ്പടയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് റോമയിൽ വെച്ചാണ് മത്സരം അരങ്ങേറുക.തുർക്കിക്ക് പുറമേ സ്വിറ്റ്സർലാണ്ട്, വെയിൽസ് എന്നിവരാണ് ഇറ്റലിയുടെ ഗ്രൂപ്പിൽ ഉള്ളത്. ഈ മത്സരത്തിന് മുന്നേ ആത്മവിശ്വാസത്തോട് കൂടി സംസാരിച്ചിരിക്കുകയാണ് ഇറ്റലിയുടെ ഡിഫൻഡർ ജോർജിയോ കെയ്ലെനി. ഇത്തവണത്തെ യൂറോ കപ്പിന് തങ്ങൾ തയ്യാറായി കൊണ്ട് തന്നെയാണ് വന്നിരിക്കുന്നത് എന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്.തുർക്കി മികച്ച ടീമാണെന്നും അസാധാരണപ്രകടനം കാഴ്ച്ചവെക്കാൻ അവർക്ക് കഴിയുമെന്നുള്ള കാര്യത്തെ കുറിച്ച് തങ്ങൾ ഉദ്ബോധരാണെന്നും ഇദ്ദേഹം അറിയിച്ചു.

” ഒരു വർഷമായി ഞങ്ങൾ യൂറോ കപ്പിനായി കാത്തിരിക്കുകയാണ്. എല്ലാം തയ്യാറായി കഴിഞ്ഞു. ഒരു പ്രത്യേക ഊർജ്ജത്തോടെയാണ് ഞങ്ങൾ ഇതിന് ഒരുങ്ങി കഴിഞ്ഞിരിക്കുന്നത്.വളരെയധികം ആഗ്രഹത്തോടെയാണ് ഞങ്ങൾ യൂറോ കപ്പിനെ നോക്കികാണുന്നത്.മാനസികമായും ശാരീരികമായും ഞങ്ങൾ തയ്യാറായി കഴിഞ്ഞു.ഇനി ആത്മവിശ്വാസത്തോട് കൂടി കളത്തിലേക്കിറങ്ങി ബുദ്ധിമുട്ടുകളെ തരണം ചെയ്യുക എന്നുള്ളതാണ് അടുത്ത പടി.തുർക്കി ഒരു കരുത്തുറ്റ ടീമാണെന്ന് ഞങ്ങൾക്കറിയാം.അവരുടെ ഒരുപാട് താരങ്ങൾ സിരി എയിൽ കളിക്കുന്നുണ്ട്. ഞങ്ങളെ വേദനിപ്പിക്കാൻ കെൽപ്പുള്ള അപകടകാരികളായ ടീമാണ് അവർ. അസാധാരണമായ പ്രകടനം കാഴ്ച്ച വെക്കാൻ അവർക്ക് സാധിച്ചേക്കും. പക്ഷേ അവരുടെ വെല്ലുവിളികളെ മറികടക്കാൻ ഞങ്ങൾ ഒരുങ്ങി കഴിഞ്ഞു ” കെയ്ലെനി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *